വന്‍കിട ബിസ്‌കറ്റ് നിര്‍മാതാക്കളുടെ വില്പന കുറഞ്ഞു; പ്രാദേശിക ബ്രാന്‍ഡുകളുടെ വില്പന കൂടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 21, 2019

വന്‍കിട ബിസ്‌കറ്റ് നിര്‍മാതാക്കളുടെ വില്പന കുറഞ്ഞു; പ്രാദേശിക ബ്രാന്‍ഡുകളുടെ വില്പന കൂടി

മുംബൈ: ചരക്ക് സേവന നികുതി വന്നതോടെ വിൽപന കുറഞ്ഞതായി വൻകിട ബിസ്കറ്റ് നിർമാതാക്കൾ. ജിഎസ്ടി ബാധകമല്ലാത്ത പ്രാദേശിക ബ്രാൻഡുകൾ കച്ചവടക്കാർക്ക് അധിക തുക നൽകി വില്പന വർധിപ്പിച്ചതായും ഇവർ ആരോപിക്കുന്നു. 35,000 കോടിമൂല്യമുള്ള വൻകിടക്കാരുടെ ബിസ്കറ്റ് വിപണിയിൽ 350 കോടി രൂപയുടെ വില്പന ഇടിവാണ് ഉണ്ടായിരിക്കുന്നത്. 100 ഗ്രാമിന് താഴെവരുന്ന ബിസ്കറ്റുകൾക്ക് നിലവിലുള്ള 18 ശതമാനം ജിഎസ്ടി അഞ്ച് ശതമാനമാക്കി കുറയ്ക്കണമെന്നാണ് വൻകിടക്കാരുടെ ആവശ്യം. ബ്രിട്ടാനിയ, പാർലെ, ഐടിസി എന്നീ കമ്പനികൾക്കാണ് ബിസ്കറ്റ് വിപണിയിലെ 69 ശതമാനവും വിഹിതവും. മുൻനിരയിലുള്ള 15 കമ്പനികൾക്കൊട്ടാകെകൂടുമ്പോൾ വിപണി വിഹിതം 92 ശതമാനമാകും. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഐടിസിക്കും പാർലെയ്ക്കും ഒരുശതമാനം വില്പന കുറഞ്ഞതായി നീൽസൺ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ടാക്സ് ബാധകമല്ലാത്തതിനാൽ വിലകുറച്ച് കച്ചവടക്കാർക്ക് മാർജിൻകൂട്ടി വിൽക്കാൻ പ്രാദേശിക ബ്രാൻഡുകൾക്ക് കഴിയുന്നതാണ് വൻകിടക്കാർക്ക് തിരിച്ചടിയാകുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2HwSL0T
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages