തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ലോക്‌സഭാ മണ്ഡലത്തില്‍ പരസ്പരം ഏറ്റുമുട്ടുന്നത് തിരുമല തിരുപ്പതി ദേവസ്ഥാനത്തിലെ രണ്ട് മുന്‍ ചെയര്‍മാന്‍മാര്‍. ഏപ്രില്‍ 11നാണ് ഇവിടെ വോട്ടെടുപ്പ്.
ജനസേനയ്ക്കു വേണ്ടി മത്സരിക്കുന്ന ചദലവഡ കൃഷ്ണമൂര്‍ത്തിയും വൈ.എസ്.ആര്‍.കോണ്‍ഗ്രസ് പാര്‍ട്ടിക്കു വേണ്ടി രംഗത്തിറങ്ങിയ ബി കരണാകര റെഡ്ഡിയും തമ്മിലാണ് പോരാട്ടം. ടി.ഡി.പി എം.എല്‍.എ എം സുഗുണയും മത്സരംഗത്തുണ്ട്.
ആന്ധ്രയിലെ പ്രമുഖ ബാലിജ സമുദായത്തില്‍ നിന്നുള്ള ആളാണ് കൃഷ്ണമൂര്‍ത്തി. കഴിഞ്ഞ വര്‍ഷം ടിഡിപി വിട്ട കൃഷ്ണമൂര്‍ത്തി പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിയില്‍ ചേരുകയായിരുന്നു. 2015ലാമ് തിരുമല ദേവസ്വം ചെയര്‍മാനായി പ്രവര്‍ത്തിച്ചത്.
കരുണാകര റെഡ്ഡി 2006ലാണ് തിരുമല ദേവസ്വം ചെയര്‍മാന്‍ ആയിരുന്ന്. എം.സുഗുണയ്‌ക്കെതിരെ അഴിമതി ആരോപണം ഉച്ചയിച്ച കരുണാകര റെഡ്ഡി പാര്‍ട്ടിയില്‍ കാര്യമായ പിന്തുണ ലഭിക്കാതെ വന്നതോടെ കഴിഞ്ഞവര്‍ഷം ഡി.ടി.പിയില്‍ നിന്ന് രാജിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് വൈഎസ്.ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
from mangalam.com https://ift.tt/2TNXxh5
via IFTTT
No comments:
Post a Comment