പ്രശ്‌നമൊഴിയാതെ വയനാട്; സീറ്റ് വിട്ടുനല്‍കിയ ഐഗ്രൂപ്പ് നേതൃത്വത്തിന് നട്ടെല്ലില്ലെന്ന് ആക്ഷേപം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 21, 2019

പ്രശ്‌നമൊഴിയാതെ വയനാട്; സീറ്റ് വിട്ടുനല്‍കിയ ഐഗ്രൂപ്പ് നേതൃത്വത്തിന് നട്ടെല്ലില്ലെന്ന് ആക്ഷേപം

കോഴിക്കോട്: വയനാടിനെ ചൊല്ലി സീറ്റ് ചർച്ചയ്ക്കിടെ പ്രവർത്തകർക്കിടയിൽ നാണം കെട്ട കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് സീറ്റ് പ്രഖ്യാപനത്തിന് ശേഷവും തലവേദനയൊഴിയുന്നില്ല. സംഘടനാ രംഗത്തും പാർലമെന്ററി രംഗത്തും നടക്കുന്നത് ഉമ്മൻചാണ്ടിയുടെ അപ്രമാധിത്യമാണെന്ന് ആരോപിച്ച് ഐ ഗ്രൂപ്പിന്റെ സംസ്ഥാനത്തെ ആദ്യ പ്രതിഷേധ യോഗം കോഴിക്കോട്ട് ചേർന്നു. കോഴിക്കോട് യൂത്ത് ഹോസ്റ്റലിലായിരുന്നു യോഗം. കാലങ്ങളായി ഐ ഗ്രൂപ്പ് കൈവശം വെച്ചിരുന്ന വയനാട് സീറ്റ് എ ഗ്രൂപ്പിന് വിട്ടുകൊടുത്തതാണ് ഗ്രൂപ്പ് നേതാക്കളെ ചൊടിപ്പിച്ചത്. സീറ്റ് വിട്ടുനൽകിയ ഐഗ്രൂപ്പ് സംസ്ഥാന നേതൃത്വത്തിന് നട്ടെല്ലില്ലെന്ന ആക്ഷേപം ഉന്നയിച്ച് കൊണ്ടാണ് ഗ്രൂപ്പ് നേതാക്കൾ രംഗത്ത് വന്നത്. കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ പി.എം നിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് കോഴിക്കോട് യോഗം ചേർന്നത്. ഇതോടെ സീറ്റ് ചർച്ചയിൽ പുകഞ്ഞ് കൊണ്ടിരുന്ന സംസ്ഥാന ഐഗ്രൂപ്പ് നേതൃത്വത്തിന്റെ ആദ്യ പൊട്ടിത്തെറി കൂടിയായി യോഗം. നിലവിൽ ഡി.സി.സി പ്രസിഡന്റായ ടി.സിദ്ദിഖാണ് വയനാട്ടിൽ സ്ഥാനാർഥിയായത്. ഇതോടെ ഡി.സി.സി പ്രസിഡന്റ് സ്ഥാനം തങ്ങൾക്ക് തരണമെന്ന ആവശ്യമാണ് ഗ്രൂപ്പ് നേതൃത്വം ആവശ്യപ്പെടുന്നത്. ഐഗ്രൂപ്പ് കൈവശം വെച്ചിരുന്ന ഡി.സി.സി പ്രസിഡന്റ് സ്ഥാനം കഴിഞ്ഞ കുറച്ച് കാലമായി എഗ്രൂപ്പിന്റെ കയ്യിലായിരുന്നു. ഒടുക്കം തങ്ങളുടെ ഉറച്ച സീറ്റായ വയനാട് കൂടി കയ്യിൽ നിന്ന് പോയതോടെയാണ് ഗ്രൂപ്പ് നേതൃത്വം പരസ്യ പ്രതികരണവുമായി രംഗത്ത് വന്ന്. രമേശ് ചെന്നിത്തലയും, കെ.സി വേണുഗോപാലുമെല്ലാം ഐഗ്രൂപ്പ് നേതാക്കളാണെന്നാണ് പറയുന്നതെങ്കിലും ഷൈൻ ചെയ്യുന്നത് ഉമ്മൻചാണ്ടിയാണെന്ന് മുൻ ഡി.സി.സി പ്രസിഡന്റ് കൂടിയായ വീരാൻകുട്ടി പറഞ്ഞു. പ്രവർത്തകരെല്ലാം അപമാനിതരായി നിൽക്കുകയാണ്. ഒരു കാര്യവും നേടിയെടുക്കാൻ കഴിയുന്നില്ലെന്നും അദ്ദഹം ചൂണ്ടിക്കാട്ടി. ഡി.സി.സി പ്രസിഡന്റ് സ്ഥാനം ലഭിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളിൽ സജീവമായി ഇറങ്ങണ്ട എന്നതടക്കമുള്ള തീരുമാനത്തിലേക്ക് പോവുമെന്നാണ് അറിയുന്നത്. നിർണായ മത്സരം നടക്കുന്ന വടകരയും കോഴിക്കോട്ടും വയനാടും അടക്കം ഇത് വലിയ തിരിച്ചടിയാവുകയും ചെയ്യും. വയനാട് മത്സരത്തിൽ ഗ്രൂപ്പ് സമവാക്യം പാലിച്ച് പി.എം നിയാസ് അടക്കമുള്ളവരുടെ പേര് ആദ്യം ഉയർന്ന് വന്നിരുന്നുവെങ്കിലും ഉമ്മൻചാണ്ടി സീറ്റ് പിടിച്ചെടുത്ത് ടി.സിദ്ദിഖിന് നൽകുകയായിരുന്നു. വയനാട് സീറ്റിനെച്ചൊല്ലി തർക്കം തുടർന്നതോടെ അനന്തമായി നീണ്ട് പോയി അഞ്ച് ദിവസത്തെ ചർച്ചയ്ക്ക് ശേഷമാണ് വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങൾ മണ്ഡലത്തിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഇത് പ്രവർത്തകർക്കിടയിൽ വലിയ നിരാശയും ഉണ്ടാക്കിയിരുന്നു. Content Highlights:Congress I group Meeting in Kozhikode For Demand DCC President Position


from mathrubhumi.latestnews.rssfeed https://ift.tt/2Fh4mNN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages