ഇന്ത്യക്കെതിരെ ഇനിയും ഭീകരാക്രമണമുണ്ടായാല്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പമാകും';പാകിസ്താനോട് യു എസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 21, 2019

ഇന്ത്യക്കെതിരെ ഇനിയും ഭീകരാക്രമണമുണ്ടായാല്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പമാകും';പാകിസ്താനോട് യു എസ്

വാഷിങ്ടൺ: ഭീകരവാദത്തിനെതിരെ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് പാകിസ്താനോട് അമേരിക്ക. ഇന്ത്യക്കു നേരെ ഇനിയൊരു ഭീകരാക്രമണം ഉണ്ടായാൽ അത് സ്ഥിതിഗതികൾ അത്യന്തം വഷളാക്കുമെന്നും അമേരിക്ക പാകിസ്താനു മുന്നറിയിപ്പു നൽകി. ഭീകരസംഘടനകൾക്കെതിരെ, പ്രധാനമായും ജെയ്ഷെ മുഹമ്മദിനും ലഷ്കർ ഇ തൊയ്ബയ്ക്കുമെതിരെ പാകിസ്താൻ ശക്തമായ നടപടി സ്വീകരിക്കുന്നത് കാണാനാണ് തങ്ങൾ ആഗ്രഹിക്കുന്നത്. അതിലൂടെ മേഖലയിൽ സംഘർഷസാധ്യത ഇല്ലാതാകും- വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥൻ മാധ്യമങ്ങളോടു പറഞ്ഞു. ഇത്തരം ഭീകരസംഘടനകൾക്കെതിരെ മതിയായ നടപടികൾ പാകിസ്താൻ സ്വീകരിക്കാതിരിക്കുകയും ഇന്ത്യക്കു നേരെ ഇനിയും ഭീകരാക്രമണം ഉണ്ടാവുകയും ചെയ്താൽ അത് പാകിസ്താന് വളരെ ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇത് മേഖലയിൽ വീണ്ടും സംഘർഷത്തിന് കാരണമാകും. അത് ഇരു രാജ്യങ്ങൾക്കും ദോഷകരമാണ്- അദ്ദേഹം കൂട്ടിച്ചേർത്തു. ഈയടുത്ത് ഭീകരവാദത്തിനെതിരെ പാകിസ്താൻ ചില പ്രാരംഭ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ചില ഭീകരസംഘടനകളുടെ സ്വത്തുക്കൾ മരവിപ്പിക്കുകയും ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ പാകിസ്താന്റെ ഭാഗത്തുനിന്ന് ഭീകരവാദത്തിനെതിരെ കൂടുതൽ നടപടികൾ പ്രതീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. content highlights:Another terror attack on India will be extremely problematic us says to pakistan


from mathrubhumi.latestnews.rssfeed https://ift.tt/2TZqYMh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages