വാരണാസി: വാരണാസിയില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പങ്കെടുത്ത പരിപാടിയില്‍ നമോ ടീഷര്‍ട്ട് അണിഞ്ഞ് പെണ്‍കുട്ടി എത്തിയ സംഭവത്തില്‍ വിവാദം. നമോ എഗെയ്ന്‍ എന്ന് എഴുതിയ ടീഷര്‍ട്ട് ധരിച്ചാണ് പെണ്‍കുട്ടി എത്തിയത്. പരിപാടിയില്‍ പങ്കെടുക്കാന്‍ പെണ്‍കുട്ടിയെ ബി.ജെ.പി ബോധപുര്‍വം എത്തിച്ചതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പെണ്‍കുട്ടിയുടെ അഭിമുഖം എടുക്കാന്‍ റിപ്പബ്ലിക് ചാനല്‍ എത്തിയതും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
അപര്‍ണ വിശ്വകര്‍മ്മ എന്ന പെണ്‍കുട്ടിയാണ് നമോ എഗെയ്ന്‍ എന്ന ടീഷര്‍ട്ട് ധരിച്ച് പ്രിയങ്ക ഗാന്ധിയുടെ പരിപാടിയില്‍ എത്തിയത്. എന്തുകൊണ്ടാണ് നമോ ടീഷര്‍ട്ട് ധരിച്ചതെന്ന ചോദ്യത്തിന് താന്‍ മോഡിയുടെ ആരാധികയാണെന്നും അദ്ദേഹത്തെ പിന്തുണയ്ക്കാനാണ് ടീഷര്‍ട്ട് ധരിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു. പ്രിയങ്ക ഗാന്ധി ഇവിടെ ആദ്യമായി എത്തുകയാണെന്നും അവരുടെ വരവ് കൊണ്ട് പ്രയോജനമില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.
ഇതിന് പിന്നാലെയാണ് അഭിമുഖം തടയാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത് വന്നത്. നമോ ടീഷര്‍ട്ട് ധരിച്ച് പെണ്‍കുട്ടിയെ അയച്ചതിന് പിന്നില്‍ കോണ്‍ഗ്രസാണെന്നും റിപ്പബ്ലിക് ടിവി മാത്രം അവരുടെ അഭിമുഖം എടുക്കുന്നത് എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.
പ്രിയങ്കയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ നിരധവധി സ്ത്രീകള്‍ എത്തിയിട്ടുണ്ട്. വന്‍ ജനപങ്കാളിത്തമാണ് പ്രിയങ്കയുടെ പരിപാടിക്ക് ലഭിക്കുന്നത്. അതില്‍ അസ്വസ്ഥരായ ബി.ജെ.പിക്കാര്‍ വ്യാജ വാര്‍ത്ത നല്‍കാന്‍ വേണ്ടിയാണ് ഇത്തരമൊരു നാടകം കളിച്ചതെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. അഭിമുഖം എടുക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൗക്കീദാര്‍ ചോര്‍ ഹേ എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചതോടെ അഭിമുഖം മതിയാക്കി റിപ്പബ്ലിക് ടിവി സംഘം പോയി. സംഘര്‍ഷം രൂക്ഷമായതോടെ പെണ്‍കുട്ടി കരയാന്‍ തുടങ്ങുകയും ഇതിനിടെ പോലീസ് എത്തുകയും ചെയ്തു.
from mangalam.com https://ift.tt/2umLVCy
via IFTTT
No comments:
Post a Comment