തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. ചാലക്കുടി മണ്ഡലത്തിൽ കിഴക്കമ്പലം കൂട്ടായ്മയായ ട്വന്റി-20യുടെ സ്ഥാനാർഥിയായാണ് അദ്ദേഹം മത്സരിക്കുക. ഇത് സംബന്ധിച്ച് ആലോചനകൾ നടക്കുന്നുണ്ടെന്ന് ജേക്കബ് തോമസ് സ്ഥിരീകരിച്ചു. നിലവിൽ സസ്പെൻഷനിലുള്ള ജേക്കബ് തോമസ് ജോലി രാജിവെച്ച ശേഷമായിരിക്കും സ്ഥാനാർഥിയാവുക. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് ജേക്കബ് തോമസ് പറയുന്നത്. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാവുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. സർക്കാർ വിരുദ്ധ പരാമർശങ്ങളെ തുടർന്നാണ് ജേക്കബ് തോമസ് സസ്പെൻഷനിലായത്. തുടർന്ന് സസ്പെൻഷൻ കാലാവധി പല ഘട്ടങ്ങളിലായി ദീർഘിപ്പിക്കുകയായിരുന്നു. Content highlights:Jacob Thomas likely to contest lok sabha polls
from mathrubhumi.latestnews.rssfeed https://ift.tt/2TNkele
via
IFTTT
No comments:
Post a Comment