മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയർവെയ്സ് വിമാനക്കമ്പനിയിൽ നിന്ന് സ്പൈസ് ജെറ്റിലേക്ക് 260 പൈലറ്റുമാർ ജോലിക്കായി അപേക്ഷ നൽകി. ബുധനാഴ്ച മുംബൈയിൽ സ്പൈസ്ജെറ്റ് സംഘടിപ്പിച്ച ജോബ് ഫെയറിലാണ് ജെറ്റ് എയർവെയ്സിലെ പൈലറ്റുമാർ കൂട്ടത്തോടെ അപേക്ഷിച്ചത്. സ്പൈസ് ജെറ്റിലേക്ക് അപേക്ഷിച്ച 150 പൈലറ്റുമാർ സീനിയർ കമാൻഡർമാരാണ്. ജെറ്റിന് നിലവിൽ 1900 പൈലറ്റുമാരുണ്ട്. അന്താരാഷ്ട്ര വികസനം ലക്ഷ്യമിടുന്ന സ്വദേശ വിമാനക്കമ്പനികൾ ജെറ്റ് എയർവേസിൽ നോട്ടമിടുന്നുണ്ട്. വിസ്താരയ്ക്ക് മാത്രമാണ് ജെറ്റ് കൂടാതെ ഇപ്പോൾ അന്താരാഷ്ട സർവീസിന് അനുമതിയുള്ളത്. മറ്റ് വിമാനക്കമ്പനികൾ ജെറ്റ് പൈലറ്റുമാരെ തങ്ങളുടെ കമ്പനികളിലേക്ക് ആകർഷിക്കാൻ ഉയർന്ന പ്രതിഫലം വാഗ്ദാനം ചെയ്തതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തിരുന്നു. ജെറ്റ് എയർവെയ്സിന്റെ 50 ഓളം വിമാനങ്ങൾ സ്പൈസ്ജെറ്റിന് വാടകയ്ക്ക് നൽകാൻ ഉടമകൾ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ജെറ്റിൽ നിന്ന് ലഭിക്കാനുള്ള കുടിശ്ശികയാണ് വിമാനങ്ങൾ മറ്റ് കമ്പനികൾക്ക് നൽകാൻ ഇവരെ പ്രേരിപ്പിക്കുന്നത്. കുടിശ്ശിക വീട്ടാൻ കഴിയാത്തതിനെ തുടർന്ന് ജെറ്റിന്റെ നാൽപതോളം വിമാനങ്ങൾ ഇപ്പോൾ സർവീസ് നിർത്തി വെച്ചിരിക്കുകയാണ്. ജെറ്റിന്റെ ബിസിനസ് പാർട്നർ ആയ എത്തിഹാദ് എയർവെയ്സ് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റിന് വേണ്ടി പണമിറക്കാൻ തയ്യാറല്ലെന്നാണ് വിവരം. പൂർണമായും തകർച്ചയുടെ വക്കിലെത്തിയ ജെറ്റിന് വേണ്ടി പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര, എസ്ബിഐ ചെയർമാൻ രജ്നീഷ് കുമാർ, സിവിൽ ഏവിയേഷൻ സെക്രട്ടറി പ്രദീപ് സിങ് ഖരോല എന്നിവർ കേന്ദ്ര വ്യോമമന്ത്രി അരുൺ ജെയ്റ്റ്ലിയുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. പൊതുമേഖലാ ബാങ്കുകൾക്ക് മാത്രമേ ജെറ്റ് എയർവെയ്സിനെ ഏതെങ്കിലും തരത്തിൽ സഹായിക്കാനാവൂ എന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം.കമ്പനിയുടെ പുനർനവീകരണത്തിനായുള്ള പദ്ധതിയെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കിയില്ലെങ്കിൽഏപ്രിൽ ഒന്ന് മുതൽ വിമാനം പറപ്പിക്കാനില്ലെന്ന് ജെറ്റ് എയർവെയ്സിലെ പൈലറ്റുമാരുടെ യൂണിയൻ ചൊവ്വാഴ്ച കമ്പനി അധികാരികളെ അറിയിച്ചിട്ടുണ്ട്. Content Highlights: 260 Jet Airways pilots apply to join SpiceJet
from mathrubhumi.latestnews.rssfeed https://ift.tt/2UQ1L44
via
IFTTT
No comments:
Post a Comment