കൊച്ചി: ഡി.ജി.പി ജേക്കബ് തോമസ് രാഷ്ട്രീയത്തിലേക്ക്. ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ഡി.ജി.പി മത്സരിക്കാനൊരുങ്ങുന്നു. എറണാകുളത്തെ കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന 20-ട്വന്റിയുടെ സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. ഇതിനായി ഐ.പി.എസ് രാജിവയ്ക്കും. കീറ്റക്‌സിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് 20-ട്വന്റി.
സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന ജേക്കബ് തോമസ് ഒന്നര വര്‍ഷമായി സസ്‌പെന്‍ഷനിലാണ്. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തനിക്കെതിരായ നിലപാട് തുടരുകയാണെന്ന് ജേക്കബ് തോമസ് ആരോപിച്ചിരുന്നു.
ചാലക്കുടിയിലെ നിലവിലെ സിറ്റിംഗ് എം.പി ഇന്നസെന്റാണ്. അദ്ദേഹം തന്നെയാണ് സി.പി.എം സ്ഥാനാര്‍ത്ഥി. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ ഞായറാഴ്ച കിഴക്കമ്പലത്ത് ചേര്‍ന്ന പ്രവര്‍ത്തക കണ്‍ഷന്‍ഷനില്‍ ചാലക്കുടിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. കിറ്റക്‌സ് എം.ഡിയും 20-ട്വന്റി ചീഫ് കോര്‍ഡിനേറ്ററുമായ സാബു ജേക്കബാണ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയത്.
from mangalam.com https://ift.tt/2JubU5o
via IFTTT
No comments:
Post a Comment