ബിജെപിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 5, 2019

ബിജെപിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

ന്യൂഡൽഹി: ബിജെപിയുടെ ഔദ്യോഗിക വെബ്സൈറ്റ് അജ്ഞാതർ ഹാക്ക് ചെയ്തു. വെബ്സൈറ്റിൽ ഉള്ളടക്കത്തിന് പകരം പ്രധാനമന്ത്രി നരേന്ദ്രമോദി ജർമ്മൻ ചാൻസിലർ ആംഗല മെർക്കലിനൊപ്പം നിൽക്കുന്ന ജിഫ് ചിത്രമാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ബൊഹിമിയൻ റാപ്സഡി എന്ന ഇംഗ്ലീഷ് ചിത്രത്തിലെ ഒരു വീഡിയോ രംഗവും സൈറ്റിൽ പ്രത്യക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ മുതൽ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട നിലയിലാരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ പാർട്ടി വൃത്തങ്ങൾ ഔദ്യോഗികമായി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. വെബ്സൈറ്റിന്റെ തകരാറുകൾ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്ന സന്ദശമാണ് വെബ്സൈറ്റിൽ പിന്നീട് കണ്ടത്. ഇതുവരെ ഏതെങ്കിലും ഹാക്കർമാരോ ഗ്രൂപ്പുകളോ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. കോൺഗ്രസ് സാമൂഹ്യ മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള ദിവ്യ സ്പന്ദനയുൾപ്പെടെയുള്ളവർ ബിജെപി സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടകാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. Content Highlights:BJP website hacked


from mathrubhumi.latestnews.rssfeed https://ift.tt/2VEUS5L
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages