ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷം; രാജസ്ഥാന്‍ യുവാവും പാക് യുവതിയുമായുള്ള വിവാഹം മാറ്റിവെച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 5, 2019

ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷം; രാജസ്ഥാന്‍ യുവാവും പാക് യുവതിയുമായുള്ള വിവാഹം മാറ്റിവെച്ചു

ബർമർ: പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിൽരാജസ്ഥാൻ യുവാവിന്പാകിസ്താനി യുവതിയുമായുള്ളവിവാഹം മാറ്റിവെക്കേണ്ടി വന്നു. ഈ മാസം എട്ടാം തീയതി നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹമാണ് പാകിസ്താനിലേയ്ക്കുള്ള യാത്ര അസാധ്യമായ സാഹചര്യത്തിൽ നീട്ടിവെക്കാൻ തീരുമാനിച്ചത്. രാജസ്ഥാനിലെ ഖേജദ്കാ പാർ എന്ന അതിർത്തി ഗ്രാമത്തിലെ മഹേന്ദ്ര സിങ്ങും പാകിസ്താനിലെ അമർകോട്ട് ജില്ലയിലെ സിനോയി ഗ്രാമവാസിയായ ചംഗൻ കൻവാർ എന്ന യുവതിയും തമ്മിലുള്ള വിവാഹമാണ് മാറ്റിവെച്ചത്. വിവാഹത്തിന് പുറപ്പെടുന്നതിന് പാകിസ്താനിലേയ്ക്കുള്ള താർ എക്സ്പ്രസ്സിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലുംപ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഈ ട്രെയിൻ സർവ്വീസ് അനിശ്ചിതത്വത്തിലായി.ഇതാണ് വിവാഹം നീട്ടിവെക്കേണ്ട സാഹചര്യമുണ്ടാക്കിയതെന്ന് മഹേന്ദ്ര സിങ് പറയുന്നു. വിവാഹത്തിനായി പാകിസ്താനിലേയ്ക്ക് പോകുന്നതിന് നിരവധി തടസ്സങ്ങളെ നേരിടേണ്ടിവന്നതായി മഹേന്ദ്ര സിങ് പറയുന്നു. വിസ ലഭിക്കുന്നതിന് ഒരുപാട് ബുദ്ധിമുട്ടുകളുണ്ടായി. മന്ത്രിയായ ഗജേന്ദ്ര സിങ്ങിന്റെ സഹായത്തോടെയാണ് വിവാഹത്തിനായി പാകിസ്താനിലേയ്ക്കു പോകുന്നതിന് അഞ്ചു പേർക്ക് വിസ ലഭിച്ചത്. തുടർന്ന് വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തുകയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ വിവാഹം മാറ്റവയ്ക്കേണ്ടിവന്നിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. പാകിസ്താനിലെ ലാഹോറിൽനിന്ന് ഇന്ത്യയിലെ അത്താരിയിലേക്ക് തിങ്കളാഴ്ചയും വ്യാഴാഴ്ചയുമാണ്താർ എക്സ്പ്രസ്സ് സർവീസ് നടത്തുന്നത്. ഇന്ത്യയുമായുള്ള പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ പാകിസ്താൻ അധികൃതർ അനുമതി നൽകാത്തതാണ് ട്രെയിൻ സർവീസ് നിർത്തിവെക്കാൻ കാരണമെന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം. പുൽവാമ ആക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയെ തുടർന്ന് പാകിസ്താൻ വിമാനങ്ങൾ ഇന്ത്യൻ അതിർത്തി ലംഘിക്കുകയും ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ ഇന്ത്യൻ വ്യോമസേനയുടെ പൈലറ്റ് അഭിനന്ദൻ വർത്തമൻ പാക് പിടിയിലാകുകയും നയതന്ത്ര ഇടപടലുകളിലൂടെ അദ്ദേഹത്തെ പാകിസ്താൻ പിന്നീട് ഇന്ത്യയ്ക്ക് കൈമാറുകയും ചെയ്തു. ഇരു രാജ്യങ്ങളുംതമ്മിലുള്ള ബന്ധം വളായ സാഹചര്യത്തിൽഇന്ത്യയും പാകിസ്താനും ഇടയിലുള്ള ട്രെയിൻ ഗതാഗതം അടക്കമുള്ളവ നിർത്തിവെച്ചിരുന്നു. Content Highlights:Rajasthan Man Postpones Wedding With Pak Woman, India-Pak Tension, Pulwama terror attack, Balakot


from mathrubhumi.latestnews.rssfeed https://ift.tt/2EAGkx6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages