കോഴിക്കോട്: രണ്ട് സീറ്റ് എന്ന ആവശ്യത്തിൽ കേരളകോൺഗ്രസ് ഉറച്ച് നിൽക്കുമ്പോൾ ഇനി പ്രശ്നപരിഹാരത്തിന് ഇടപെടില്ലെന്ന സൂചന നൽകി കോൺഗ്രസ്. അവരുടെ പ്രശ്നം അവർ തന്നെ പരിഹരിക്കട്ടെയെന്നും കേരളകോൺഗ്രസ് എന്ന പാർട്ടിക്കാണ് സീറ്റ് നൽകിയതെന്നും അതിൽ കോൺഗ്രസ് ഇടപെടേണ്ട കാര്യമില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോഴിക്കോട് പറഞ്ഞു. ഇതോടെ അധിക സീറ്റെന്ന കേരളകോൺഗ്രസിന്റെ ആവശ്യം നടപ്പിലാവില്ലെന്ന് ഉറപ്പായി. അധികസീറ്റ് നൽകണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ഉഭയ കക്ഷി ചർച്ചയിൽ കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേ സാഹചര്യമാണ് കേരളകോൺഗ്രസിന്റെ കാര്യത്തിലുമുള്ളതെന്നാണ് നേതാക്കൾ നൽകുന്ന സൂചന. മലബാർ മേഖലാ കോൺഗ്രസ് നേതൃസംഘമത്തിനെത്തിയപ്പോഴാണ് കോഴിക്കോട്പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇക്കാര്യം സൂചിപ്പിച്ചത്. കേരളകോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫാണ് സീറ്റ് അധികം ആവശ്യപ്പെട്ട് കൊണ്ട് പാർട്ടിയെ സമ്മർദ്ധത്തിലാക്കുന്നത്. എന്നാൽ പി.ജെ. ജോസഫിന്റെ ആവശ്യത്തെ അവഗണിക്കുക എന്ന നിലപാടിലേക്ക് പോവാൻ മാണി വിഭാഗം നിർബന്ധിതരാവുകയാണ്. ഇതോടെ പാർട്ടിയിൽ പിളർപ്പിനുള്ള സാധ്യതയും ഏറി. താൻ മത്സരിക്കുമെന്നാണ് പി.ജെ. ജോസഫ് ആവർത്തിച്ച് വ്യക്തമാക്കുന്നത്. അതേ അവസരത്തിൽ പാർട്ടിക്ക് അധിക സീറ്റ് നൽകാനാവില്ലെന്ന നിലപാടിൽ കോൺഗ്രസ് ഉറച്ച് നിൽക്കുകയും ചെയ്യുന്നു. രണ്ട് സീറ്റെന്ന കാര്യത്തിൽ പി.ജെ ജോസഫ് ഉറച്ച് നിന്നതോടെ കേരളകോൺഗ്രസുമായുള്ള രണ്ടാംഘട്ട ഉഭയ കക്ഷി ചർച്ചയും പരാജയപ്പെട്ടിരുന്നു. ഇടുക്കിയോ ചാലക്കുടിയോ സീറ്റേതായാലും കുഴപ്പമില്ല മത്സരിക്കുമെന്ന് തന്നെയാണ് ജോസഫ് കഴിഞ്ഞ ഞായറാഴ്ച നടന്ന ഉഭയ കക്ഷി ചർച്ചയിൽ വ്യക്തമാക്കിയിരുന്നത്. ഇതോടെ അധിക സീറ്റെന്ന ആവശ്യത്തിൽ നിന്ന് കെ.എം മാണിക്കും പിന്നോട്ട് പോവാനാവാത്ത അവസ്ഥയിലായി. Problem Should Overcome In Keralacongress Says Ramesh Chennithala
from mathrubhumi.latestnews.rssfeed https://ift.tt/2TvpJUF
via
IFTTT
No comments:
Post a Comment