ന്യൂഡൽഹി: പുൽവാമയിൽ സിആർപിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ അപകടമെന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. വ്യോമസേന പാകിസ്താനിലെ ബാലകോട്ടിൽ നടത്തിയ വ്യോമാക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ ട്വീറ്റുകൾക്കിടെയാണ് പുൽവാമ ആക്രമണത്തെ അപകടമെന്ന് വിശേഷിപ്പിച്ചത്. സൈന്യത്തിന്റെ ധീരതയിൽ വിശ്വാസമുണ്ട്. എന്നാൽ ബാലകോട്ടിലെ വ്യോമാക്രമണത്തെപ്പറ്റി ചില സംശയങ്ങൾ വിദേശ മാധ്യമങ്ങൾ പങ്കുവെക്കുന്നുണ്ട്. അത് സർക്കാരിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും ദിഗ്വിജയ് സിങ് പറഞ്ഞു. ഈ ട്വീറ്റുകൾക്കിടെയാണ് ഭീകരാക്രമണത്തെ പുൽവാമ അപകടം എന്ന് വിശേഷിപ്പിച്ചത്. किन्तु पुलवामा दुर्घटना के बाद हमारी वायु सेना द्वारा की गयी “Air Strike" के बाद कुछ विदेशी मीडिया में संदेह पैदा किया जा रहा है जिससे हमारी भारत सरकार की विश्वसनीयता पर भी प्रश्न चिन्ह लग रहा है। — digvijaya singh (@digvijaya_28) March 5, 2019 हमें हमारी सेना पर उनकी बहादुरी पर गर्व है व सम्पूर्ण विश्वास है। सेना में मैंने मेरे अनेकों परिचित व निकट के रिश्तेदारों को देखा है किस प्रकार वे अपने परिवारों को छोड़ कर हमारी सुरक्षा करते हैं। हम उनका सम्मान करते हैं। — digvijaya singh (@digvijaya_28) March 5, 2019 സൈനികരുടെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയ ഭീകരാക്രമണത്തെ വെറും അപകടമായി വിശേഷിപ്പിച്ചുവെന്ന് ആരോപിച്ച് ബിജെപി രംഗത്ത് വന്നു. രാജീവ് ഗന്ധിവധം അപകടമാണൊ അതോ ഭീകരാക്രമണമാണോ എന്നാണ് ദിഗ്വിജയ് സിങ്ങിന് മറുപടിയുമായി എത്തിയ കേന്ദ്രമന്ത്രി വി.കെ സിങ് ചോദിച്ചത്. കോൺഗ്രസിന് എന്തുപറ്റിയെന്ന് മനസിലാകുന്നില്ലെന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ പ്രതികരിച്ചത്. പൊതുവികാരത്തിനെതിരെ സംസാരിക്കുന്നു, സേനയെ അവിശ്വസിക്കുന്നു, ഇത്തരത്തിൽ സേനയെ അവിശ്വസിക്കുന്ന രീതി ഒരു ജനാധിപത്യ രാജ്യത്തും ഉണ്ടാകില്ലെന്നും ജാവ്ദേക്കർ പറഞ്ഞു. #WATCH Union minister VK Singh on Congress leader Digvijaya Singh terming #Pulwama terrorist attack an “accident”,says, "With due respect, I would like to ask Digvijaya Singh Ji, was Rajiv Gandhis assassination an accident or a terror incident?" pic.twitter.com/Sm1blc2Gjj — ANI (@ANI) March 5, 2019 ഇതിനുമുമ്പും വിവാദ പരാമർശങ്ങൾ നടത്തി വിമർശനങ്ങൾക്ക് ഇടയാക്കിയ നേതാവാണ് ദിഗ്വിജയ് സിങ്. കശ്മീരിനെ ഇന്ത്യ അധീന കശ്മീരെന്ന് 2016 ൽ വിശേഷിപ്പിച്ചിരുന്നു. ഇത് വിവാദമായതോടെ കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്ന് തിരുത്തി. ബട്ലാ ഹൗസ് ഏറ്റുമുട്ടലിൽ ഡൽഹി പോലീസിന്റെ കണ്ടെത്തലുകളെ ചോദ്യം ചെയ്തതും മുമ്പ് വിവാദമായിരുന്നു. Content Highlights:Congress leader Digvijaya Singh terms Pulwama terrorist attack an “accident” .
from mathrubhumi.latestnews.rssfeed https://ift.tt/2IT8mcC
via
IFTTT
No comments:
Post a Comment