കോഴിക്കോട്: കടക്കെണിയിൽ പെട്ട് കർഷകർ ആത്മഹത്യ ചെയ്യുന്നത്സംസ്ഥാനത്ത് ദിവസേന വർധിച്ച് വരുമ്പോൾസർക്കാർ അവരെ ഞെക്കിക്കൊല്ലാൻ കൂടി ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട കർഷകർക്ക് ഒരു തരത്തിലുള്ള സഹായവും എത്തിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. വയനാട്ടിലും, ഇടുക്കിയിലും എന്ന് വേണ്ട എല്ലാ സ്ഥലത്തും ഇത് തന്നെയാണ് അവസ്ഥയെന്നും ചെന്നിത്തല പറഞ്ഞു. രാജസ്ഥാനിലും, മധ്യപ്രദേശിലുമെല്ലാം കടം എഴുതി തള്ളിയത് പോലെ കേരളത്തിലെ കർഷകരുടേയും കടം എഴുതി തള്ളാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. അവിടങ്ങളിൽ സമരം ചെയ്യാൻ കർഷകർക്ക് മുന്നിൽ കൊടിപിടിച്ച് നടന്നവരാണ് കേരളം ഭരിക്കുന്നത്. പക്ഷെ ഇവിടെയെത്തുമ്പോൾ അവർ കർഷകരെ പറ്റിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. മലബാർ മേഖലാ കോൺഗ്രസ് നേതൃസംഗമം ഉദ്ഘാടനം ചെയ്ത് കോഴിക്കോട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് ലക്ഷം രൂപ വരെയുള്ള കടം എഴുതിത്തള്ളാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. ഇത് മാത്രമാണ് കർഷകരെ നിലവിൽ രക്ഷപ്പെടുത്താനുള്ള ഏക മാർഗം. മൊറട്ടോറിയം പ്രഖ്യാപിച്ചത് കൊണ്ട് മാത്രം കാര്യമില്ല. അത് കടം നീട്ടിക്കൊടുക്കൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കർഷകരുടെ കാര്യത്തിൽ സർക്കാർ കുറ്റകരമായ അനാസ്ഥ തുടരുകയാണ്. കടം എഴുതിത്തള്ളൽ അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി കോൺഗ്രസ് രംഗത്തിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു. Content Highlights:Write Down The Debt Opposition Leader Challenges CM
from mathrubhumi.latestnews.rssfeed https://ift.tt/2NMy6WU
via
IFTTT
No comments:
Post a Comment