ഡല്‍ഹിയില്‍ എഎപിയുമായി സഖ്യം വേണ്ടെന്ന് രാഹുല്‍ ഗാന്ധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 5, 2019

ഡല്‍ഹിയില്‍ എഎപിയുമായി സഖ്യം വേണ്ടെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ആംആദ്മിയുമായി സഖ്യം വേണ്ടെന്ന ഡൽഹി കോൺഗ്രസ് ഘടകത്തിന്റെ തീരുമാനത്തിന് രാഹുൽ ഗാന്ധിയുടെ അംഗീകാരം. തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴ് സീറ്റുകളിലും കോൺഗ്രസ് തനിച്ച് മത്സരിക്കുമെന്ന് ഡൽഹി പിസിസി അധ്യക്ഷ ഷീല ദിഷിത് രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ആംആദ്മി പാർട്ടിയുമായി സംഖ്യം വേണ്ടെന്ന് ഡൽഹി കോൺഗ്രസ് ഘടകം എതിരില്ലാതെ തീരുമാനിക്കുകയായിരുന്നുവെന്ന് ഷീല ദിക്ഷിത് മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ അവരുമായി ഒരു സഖ്യത്തിനുമില്ല. തീരുമാനം രാഹുൽ ഗാന്ധി അംഗീകരിച്ചു, ഏഴുസീറ്റിലും കോൺഗ്രസ് തനിച്ച് മത്സരിക്കുമെന്നും ഷീലാ ദിക്ഷിത് പറഞ്ഞു. ഷീലാ ദീക്ഷിത്, അജയ് മാക്കൻ തുടങ്ങിയ ഡൽഹിയിലെ കോൺഗ്രസ് നേതാക്കളുമായി രണ്ടുമണിക്കൂറോളം നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷമാണ് സഖ്യം വേണ്ടെന്ന തീരുമാനത്തിൽ രാഹുൽ ഗാന്ധി എത്തിയത്. ഡൽഹിക്ക് പുറമെ പഞ്ചാബിലും ഹരിയാനയിലും കോൺഗ്രസുമായി സഖ്യമാകാമെന്ന് കെജ്രിവാൾ നിർദ്ദേശിച്ചിരുന്നു. ഡൽഹിയിൽ കൂടുതൽ സീറ്റ് വേണമെന്ന് കോൺഗ്രസും രണ്ടു സീറ്റ് തരാമെന്ന് എഎപിയും നിലപാടെടുത്തു. എന്നാൽ ഇത് കോൺഗ്രസ് അംഗീകരിക്കാൻ തയ്യാറായില്ല. അങ്ങനെയെങ്കിൽ ഡൽഹിയിൽ സീറ്റുകൂടുതൽ തന്നാൽ ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ തങ്ങൾക്ക് കൂടുതൽ സീറ്റ് നൽകണമെന്ന് എഎപിയും നിലപാടെടുത്തു. ഇതോടെയാണ് ചർച്ച വഴിമുട്ടിയത്. ഇതിനിടെ ഡൽഹിയിലെ ആറു സീറ്റുകളിൽ എഎപി സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. Content Highlights:A unanimous decision has been taken that there will be no alliance in Delhi


from mathrubhumi.latestnews.rssfeed https://ift.tt/2ENdzP3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages