ബാരാമുള്ള: ആധാർ കാർഡ് സ്വന്തമാക്കാനായതിൽ അഭിമാനിക്കുന്നുവെന്ന് പാർലമെന്റ് ആക്രമണക്കേസിൽ വധശിക്ഷ ലഭിച്ച അഫ്സൽ ഗുരുവിന്റെ മകൻ ഗാലിബ് ഗുരു. ഇന്ത്യൻ പൗരനാണെന്നതിൽഅഭിമാനിക്കുന്നുവെന്നും ഇനി ആവശ്യം ഇന്ത്യൻ പാസ്പോർട്ട് ആണെന്നും പതിനെട്ടുകാരനായ ഗാലിബ് വ്യക്തമാക്കി.വിദേശത്ത് ഉപരിപഠനത്തിന് പോകുന്നതിന് വേണ്ടിയാണ് പാസ്പോർട്ട് നേടാൻ ശ്രമിക്കുന്നത്. ഭൂതകാലങ്ങളിൽ സംഭവിച്ചുപോയ തെറ്റുകളിൽ നിന്ന് നാം പാഠങ്ങൾ പഠിക്കേണ്ടതുണ്ടെന്നും ഗാലിബ് പറയുന്നു. മെയ് അഞ്ചിന് നടക്കുന്ന അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസിനായി തയ്യാറെടുത്തിരിക്കുകയാണെന്നും ഗാലിബ് പറയുന്നു. ഇന്ത്യയിൽ വൈദ്യപഠനത്തിന് സാധിച്ചില്ലെങ്കിലും തുർക്കിയിൽ ഒരു കോളേജിൽ നിന്ന് സ്കോളർഷിപ്പ് ലഭിച്ചേക്കുമെന്നും ഗാലിബ് പറയുന്നു. താൻ ഒരു ഡോക്ടറായി കാണാനാണ് പിതാവ് ആഗ്രഹിച്ചിരുന്നതെന്നും അത് പൂർത്തിയാക്കുക എന്നതാണ് ലക്ഷ്യമെന്നും ഗാലിബ് വ്യക്തമാക്കുന്നു. #WATCH Afzal Gurus (who was executed in 2013 for his role in 2001 Parliament attack) son Ghalib Guru says, "I appeal that I should get a passport. I also have an Aadhaar card. If I get a passport, I can avail international medical scholarship." pic.twitter.com/jJZSVht8k8 — ANI (@ANI) March 5, 2019 അച്ഛൻ മെഡിക്കൽ രംഗത്തെ ജോലി തുടർന്നില്ല. എനിക്കത് പൂർത്തിയാക്കണം. കശ്മീരിലെ ഭീകരരിൽ നിന്ന് തന്നെ സംരക്ഷിച്ച അമ്മയ്ക്കാണ് ഇതിന്റെ എല്ലാ ക്രെഡിറ്റുകളുമെന്ന് ഗാലിബ് കൂട്ടിച്ചേർത്തു. അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ ഗാലിബിനെ അവന്റെ അമ്മയും ബന്ധുക്കളും കരുതലോടെയാണ് വളർത്തിയത്. പഠനകാലത്തൊരിക്കൽ പോലും ആരുമായും കശ്മീരിനെക്കുറിച്ച് സംസാരിക്കാതിരിക്കാൻ അവർ ശ്രദ്ധിച്ചു. തനിക്ക് ഇതുവരെയും സുരക്ഷാ സേനാംഗങ്ങളിൽ നിന്ന് യാതൊരു തരത്തിലുമുള്ള പ്രശ്നങ്ങളും നേരിടേണ്ടിവന്നിട്ടില്ലെന്നും മറിച്ച് പഠനം മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രചോദനമാണ് ലഭിച്ചിരുന്നതെന്നും ഗാലിബ് പറയുന്നു. അവർ ഒരിക്കൽ പോലും വിദ്യാലയങ്ങളിൽ വെച്ചോ വീട്ടിൽ വെച്ചോ ശല്യപ്പെടുത്താൻ തുനിഞ്ഞില്ലെന്നും ഗാലിബ് വ്യക്തമാക്കി. ജെയ്ഷെ മുഹമ്മദ് നിയന്ത്രിക്കുന്ന അഫ്സൽ ഗുരുവിന്റെ പേരിലുള്ള ചാവേർ പടയിൽ (അഫ്സൽ ഗുരു സൂയിസൈഡ് സ്ക്വാഡ്) അംഗമായ ആദിൽ അഹമ്മദ് നടത്തിയ ആക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ മരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അഫ്സൽ ഗുരുവിന്റെ മകൻ ഭീകരവാദത്തിനെതിരെ തിരിഞ്ഞുനിൽക്കുന്നത്. Content Highlights:Proud to own Aadhaar card, want Indian passport next: Afzal Guru's son
from mathrubhumi.latestnews.rssfeed https://ift.tt/2TdqaUm
via
IFTTT
No comments:
Post a Comment