കൊല്ലത്ത് കെ.എന്‍ ബാലഗോപാല്‍, പി.കരുണാകരന് സീറ്റില്ല; 16 മണ്ഡലങ്ങളില്‍ സി.പി.എം സീറ്റ് ധാരണയായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 5, 2019

കൊല്ലത്ത് കെ.എന്‍ ബാലഗോപാല്‍, പി.കരുണാകരന് സീറ്റില്ല; 16 മണ്ഡലങ്ങളില്‍ സി.പി.എം സീറ്റ് ധാരണയായി

തിരുവനന്തപുരം: കൊല്ലത്ത് കെ.എൻ ബാലഗോപാൽ മത്സരിക്കാൻ സി.പി.എമ്മിൽ ധാരണയായി. കോട്ടയം സീറ്റ് സി.പി.എം ഏറ്റെടുക്കും. പി കരുണാകരൻ എം.പിക്ക് ഇത്തവണ സീറ്റുണ്ടാകില്ല. പാലക്കാട്ട് എം.ബി രാജേഷും, ആലത്തൂരിൽ പി.കെ ബിജുവും, കണ്ണൂരിൽ പി.കെ ശ്രീമതിയും, ആറ്റിങ്ങലിൽ എ.സമ്പത്തും, ഇടുക്കിയിൽ ജോയിസ് ജോർജും വീണ്ടും മത്സരിക്കും. ഇന്നസെന്റിനെ എറണാകുളത്ത് മത്സരിപ്പിക്കുന്നത് പരിഗണിക്കാനും സി.പി.എം സെക്രട്ടേറിയേറ്റിൽ ധാരണയായി. അവകാശവാദമുന്നയിച്ച ഘടകകക്ഷികൾക്ക് മാത്രമല്ല കഴിഞ്ഞ തവണ കോട്ടയം മണ്ഡലത്തിൽ മത്സരിച്ച ജനതദൾ സെക്കുലറിനും സീറ്റില്ല എന്ന നിലയ്ക്കാണ് എൽ.ഡി.എഫിലെ സീറ്റു വിഭജനം മുന്നോട്ട് പോകുന്നത്. ഇപ്പോൾ മൂന്ന് സീറ്റുകളുടെ കാര്യത്തിലാണ് സി.പി.എമ്മിൽ ആശയക്കുഴപ്പമുള്ളത്. എറണാകുളം, ആലപ്പുഴ, കോട്ടയം എന്നീ സീറ്റുകളാണ് ഇവ. പത്തനംതിട്ടയിൽ സി.പി.എം മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ടെങ്കിലും അവിടുത്തെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ധാരണയായിട്ടില്ല. പതിനാറ് സീറ്റിൽ പാർട്ടി തന്നെ മത്സരിക്കണമെന്നാണ് സെക്രട്ടേറിയേറ്റ് യോഗത്തിൽ പൊതുവായി ഉണ്ടായ ആവശ്യം.. content highlights:Loksabha election 2019 cpim candidates


from mathrubhumi.latestnews.rssfeed https://ift.tt/2EKnTWX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages