ന്യൂഡൽഹി: വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർത്തമന്റെ തോക്ക് പാകിസ്താൻ കൈമാറിയില്ലെന്ന് റിപ്പോർട്ട്. അഭിനന്ദന്റെ വാച്ച്, മോതിരം, കണ്ണട എന്നിവ മാത്രമാണ് പാകിസ്താൻ വെള്ളിയാഴ്ച കൈമാറിയത്. മിഗ് 21 ബേസൻ യുദ്ധവിമാനം തകർന്ന് പാരച്യൂട്ടിൽ ഇറങ്ങിയപ്പോൾ അദ്ദേഹത്തിന്റെ കൈയിൽ തോക്കുണ്ടായിരുന്നു. ഇതുപയോഗിച്ച് തന്നെ പിടികൂടാനെത്തിയ പാകിസ്താനിലെ തദ്ദേശവാസികളിൽ നിന്ന് രക്ഷപെടാൻ അഭിനന്ദൻ ആകാശത്തേക്ക് വെടിയുതിർത്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അഭിനന്ദനൊപ്പം പാകിസ്താൻ വിട്ട് നൽകി വസ്തുക്കളുടെ പട്ടികയിൽ തോക്കില്ല. ഭൂപടം, അതിജീവനത്തിനുള്ള കിറ്റ്, ചില രേഖകൾ തുടങ്ങിയ സാധനങ്ങളും അഭിനന്ദന്റെ കൈവശമുണ്ടായിരുന്നെങ്കിലും പാക് സൈനികർ പിടികൂടുന്നതിന് മുമ്പായി അദ്ദേഹം അതെല്ലാം നശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണ് പാകിസ്താൻ അഭിനന്ദനെ വാഗാ-അട്ടാരി അതിർത്തിയിൽ ബിഎസ്എഫിന് കൈമാറിയത്. ഈ സമയത്ത് കിറ്റുകളോ ബാഗോ മറ്റു സാധനങ്ങളോ ഉണ്ടായിരുന്നില്ല. സൈനിക വേഷത്തിൽ മോതിരവും നീല കാസിയോ ജി ഷോക്ക് വാച്ചും അദ്ദേഹം ധരിച്ചിരുന്നു. Content Highlights:Pakistan kept Abhinandans pistol, returned only watch and a ring
from mathrubhumi.latestnews.rssfeed https://ift.tt/2tLsxhY
via
IFTTT
No comments:
Post a Comment