കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍;രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 3, 2019

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍;രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുംസുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു.ഹന്ദ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സി.ആർ.പി.എഫ്. ജവാന്മാർ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു. ജവാന്മാർക്ക് പുറമേ രണ്ട് ജമ്മുകശ്മീർ പോലീസ് ഉദ്യോഗസ്ഥരും ഒരു നാട്ടുകാരനുമാണ് ഭീകരരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഹന്ദ്വാരയിൽ ഭീകരർ ഒളിച്ചിരിക്കുന്ന വീട് സുരക്ഷാസേന വളഞ്ഞതിന് പിന്നാലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരരും സുരക്ഷാസേനയും തമ്മിൽ രൂക്ഷമായ വെടിവെപ്പുണ്ടായെന്നും ഭീകരർ കൊല്ലപ്പെട്ടോ എന്നത് സ്ഥിരീകരിക്കാനായിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞദിവസം രണ്ട് ഭീകരരെ സൈന്യം വധിച്ച പ്രദേശത്താണ് വീണ്ടും ഏറ്റുമുട്ടലുണ്ടായത്. വെള്ളിയാഴ്ച മുതൽ ഹന്ദ്വാരയിൽ ഭീകരരെ കണ്ടെത്താൻ സുരക്ഷാസേനയും പോലീസും വ്യാപക തിരച്ചിൽ നടത്തിയിരുന്നു. Content Highlights:encounter in jammu kashmir, four security personnel and one civilian killed


from mathrubhumi.latestnews.rssfeed https://ift.tt/2Vr5B3A
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages