ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയതിന് പിന്നാലെ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ബി ജെ പി യും കോൺഗ്രസും. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ മസൂദ് അസർ ജിഎന്ന് വിശേഷിപ്പിച്ച വീഡിയോയുമായി ബിജെപി രംഗത്തെത്തിയതിന് പിന്നാലെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ലഷ്കർ തലവൻ ഹാഫിസ് സയിദിനെ ഹാഫിസ് ജി എന്ന് വിശേഷിപ്പിച്ച വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്. തിങ്കളാഴ്ചയാണ് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് രാഹുൽഗാന്ധിക്കെതിരേ വിമർശനമുന്നയിച്ച് രംഗത്തെത്തിയത്. മുൻപ് ദ്വിഗ്വിജയ് ജി ഒസാമ ജീഎന്നും ഹാഫിസ് സയീദ് സാഹിബ്എന്നും വിളിച്ചു. ഇപ്പോൾ നിങ്ങൾ പറയുന്നു മസൂദ് അസർ ജീ. കോൺഗ്രസ് പാർട്ടിക്ക് ഇതെന്തുപറ്റി?- എന്ന് കുറിച്ചുകൊണ്ടാണ് രവിശങ്കർ പ്രസാദ് വീഡിയോ ട്വീറ്റ് ചെയ്തത് Come on “Rahul Gandhi Ji”! Earlier it were the likes of Digvijay Ji who called “Osama Ji” and “Hafiz Saeed Sahab”. Now you are saying “Masood Azhar Ji”. What is happening to Congress Party? pic.twitter.com/fIB4FoOFOh — Ravi Shankar Prasad (@rsprasad) March 11, 2019 എന്നാൽ ചൊവ്വാഴ്ച കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി ലഷ്കർ ഇ തൊയ്ബ തലവൻ ഹാഫിസ് സെയിദിനെ രവിശങ്കർ പ്രസാദ് ഹാഫിസ് ജിഎന്ന് അഭിസംബോധന ചെയ്ത വീഡിയോ കുത്തിപ്പൊക്കിയിരിക്കുകയാണ്. #BJPLovesTerrorists എന്ന ഹാഷ് ടാഗിലായിരുന്നു കോൺഗ്രസിന്റെ തിരിച്ചടി. Hope this finds pride of place in BJP's revamped website,as& when it returns. BJP's admiration of Hafeez Saeed&his ilk. Also reminds us how they sent their special emissary to Pak,Ved P Vaidik, to have a dialogue with him&hug him. Hugplomacy began from there. #BJPLovesTerrorists pic.twitter.com/A75LHFg1eG — Priyanka Chaturvedi (@priyankac19) March 12, 2019 ഹാഫിസ് സെയിദിനോടുള്ള ബി ജെ പിയുടെ ആദരവും, എങ്ങനെയാണ് അവർ പ്രത്യേക ദൂതനെ പാകിസ്താനിലേക്ക് അയച്ചതെന്ന് നമ്മളെ ഓർമിപ്പിക്കുകയാണ്. വേദ് പി.വൈദിക് ഹാഫിസ് സയിദുമായി സംസാരിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തു. അവിടം മുതലാണ് ഹഗ്പ്ലോമസി തുടങ്ങിയത്.- പ്രിയങ്ക ചതുർവേദി ട്വീറ്റ് ചെയ്തു. But this is just one of the many love signs displayed by BJP for Hafeez Saeed, Masood Azhar&ilk. These pics of India's NSA with Masood Azhar, the nation will never forget. pic.twitter.com/wVFp4ZeGOW — Priyanka Chaturvedi (@priyankac19) March 12, 2019 മസൂദ് അസറിനെ കൈമാറിയ വേളയിൽ ഒപ്പം അനുഗമിച്ചത് അജിത് ഡോവലാണെന്ന് ഓർമ്മിപ്പിച്ച് അന്നത്തെ ചിത്രങ്ങൾ കോൺഗ്രസ് പുറത്തുവിട്ടിരുന്നു. Content Highlights:Congress hits back calls out BJP with Ravi Shankar Prasads video saying Lashkar chief Hafiz ji
from mathrubhumi.latestnews.rssfeed https://ift.tt/2Hg3OuX
via
IFTTT
No comments:
Post a Comment