വേള്‍ഡ് വൈഡ് വെബ്ബിനെ തകര്‍ച്ചയിലേക്ക് കൊണ്ടുപോവരുതെന്ന് ടിം ബര്‍ണേഴ്‌സ് ലീ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 12, 2019

വേള്‍ഡ് വൈഡ് വെബ്ബിനെ തകര്‍ച്ചയിലേക്ക് കൊണ്ടുപോവരുതെന്ന് ടിം ബര്‍ണേഴ്‌സ് ലീ

ഇന്നു കാണുന്ന ഇന്റർനെറ്റിലെ വിവര സാങ്കേതിക ലോകത്തിന്റെ നെടും തൂണായ വേൾഡ് വൈഡ് വെബിന് പ്രവർത്തനരഹിതമായൊരു ഭാവിയുണ്ടാവുമോ എന്ന ആശങ്ക പങ്കുവെച്ച് വെബ്ബിന്റെ സ്രഷ്ടാവ് ടിം ബർണേഴ്സ് ലീ. ഡാറ്റാ ദുരുപയോഗം, ഹാക്കിങ്, തെറ്റിദ്ധാരണയോടെയുള്ള ഉള്ളടക്കങ്ങൾ എന്നിവയെല്ലാം വെബ്ബിനെ പതനത്തിലേക്ക് നയിക്കുമെന്നും ആഗോള തലത്തിലുള്ള ശ്രമങ്ങൾക്കേ വേൾഡ് വൈഡ് വൈബിന്റെ തകർച്ച തടയാനാവൂ എന്നും വേൾഡ് വൈഡ് വെബിന്റെ 30ാം വാർഷികത്തോടനുബന്ധിച്ച് ടിം ബർണേഴ്സ് ലി പുറത്തുവിട്ട തുറന്ന കത്തിൽ ടിം ബർണേഴ്സ് ലീ പറഞ്ഞു. വേൾഡ് വൈഡ് വെബ്ബിന്റെ ഇക്കാലം വരെയുള്ള നേട്ടങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനൊപ്പം വേൾഡ് വൈഡ് വെബ്ബ് നേരിടുന്ന വെല്ലുവിളികൾ കത്തിൽ അദ്ദേഹം പങ്കുവെക്കുന്നു. വെബ്ബ് ഒരു വശത്ത് പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് ശബ്ദം നൽകുകയും നിത്യ ജീവിതം സുഗമമാക്കുകയും ചെയ്തപ്പോൾ, മറുവശത്ത് തട്ടിപ്പുകാർക്ക് അവസരമൊരുക്കുകയും, വിദ്വേഷ പ്രചാരകർക്ക് ശബ്ദമാവുകയും, എല്ലാതരം കുറ്റകൃത്യങ്ങളും എളുപ്പമാക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 30 വർഷം കൊണ്ട് വെബ്ബ് ഏറെ മാറിയിട്ടുണ്ട്. വരാനിരിക്കുന്ന 30 വർഷം കൊണ്ട് വെബ്ബിൽ നല്ലമാറ്റങ്ങൾ കൊണ്ടുവരാൻ കഴിയില്ലെന്ന് കരുതുന്നത് പരാജയബോധവും ഭാവനാ ശൂന്യതയുമായിരിക്കും സർക്കാർ പിന്തുണയോടെയുള്ള -ഹാക്കിങ്, സൈബർ ആക്രമണം, കുറ്റകൃത്യ മനോഭാവം, ഓൺലൈൻ കുറ്റകൃത്യങ്ങൾ, വ്യാപകമായി പ്രചരിപ്പിക്കുന്ന തെറ്റായ വിവരങ്ങൾ, ഉപയോക്താക്കളെ വഞ്ചിക്കുന്ന പരസ്യാധിഷ്ടിത വരുമാനരീതികൾ, ആക്രമണപരവും , ധ്രുവീകരിക്കപ്പെടതുമായ ചർച്ചകൾ എന്നിവയെല്ലാമാണ് വെബ്ബ് ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമങ്ങളിലൂടെയും സിസ്റ്റം ഡിസൈനുകളിലൂടേയും ഇത്തരം മോശം പ്രവണതകളെ ഇല്ലാതാക്കാനാവൂ. ഇതിനായി ഒരു പുതിയ വെബ് കരാർ ( Contract for the ) സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ബർണേഴ്സ് ലി. ഭരണകൂടങ്ങളുടേയും, കമ്പനികളുടേയും, ജനങ്ങളുടേയും പിന്തുണയോടെ മാത്രമേ അത് സാധ്യമാവൂ എന്ന് അദ്ദേഹം പറയുന്നു. തിരഞ്ഞെടുക്കപ്പെട്ടവരും സിവിൽ ഉദ്യോഗസ്ഥരും അടങ്ങുന്ന ഭരണകൂടങ്ങൾക്ക് വെബ് തുറന്നു കൊടുക്കണം. പൊതുജനങ്ങൾക്കും തുറന്ന വെബ്ബിനും ഭീഷണിയാകുന്ന സ്വകാര്യ മേഖലാ താൽപര്യങ്ങൾക്കെതിരെ ഭരണകൂടം നടപടിയെടുക്കണം. എല്ലാം ശരിയായ വഴിയിലെത്തിക്കാൻ വെബ് കരാർ അനിവാര്യമാണ്. എന്നാൽ അത് ആഗോളതലത്തിലുള്ള പിന്തുണയെ ആശ്രയിച്ചിരിക്കും. വെബ്ബിന്റെ ആദ്യ 15 വർഷങ്ങളിൽ നല്ലമാറ്റങ്ങൾ പ്രകടമായപ്പോൾ പിന്നീട് കുഴപ്പങ്ങൾ വന്നുതുടങ്ങിയെന്നും ഒരു തിരുത്തൽ അനിവാര്യമാണെന്നും അദ്ദേഹം ബിബിസിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 30 വർഷം മുമ്പാണ് ടിം ബർണേഴ്സ് ലീ സേണിലെ തന്റെ മേധാവിയ്ക്ക് ഹൈപ്പർ ടെക്സ്റ്റ് അധിഷ്ടിതമായ ആശയ കൈമാറ്റ സംവിധാനത്തിനുള്ള ആദ്യ നിർദേശം നൽകുന്നത്. തുടർന്നുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ 1991 ൽ വേൾഡ് വൈഡ് വെബിന് ജന്മം നൽകി. അസംഖ്യം വിവരങ്ങൾ അടങ്ങുന്ന വെബ് പേജുകൾ കെട്ടിപ്പടുത്തത് ടിം ബർണേഴ്സ് ലീയുടെ എച്ച്ടിഎംഎൽ ഭാഷയിലാണ്. Content highlights:Tim Berners-Lee concern on dysfunctional future of world wide web


from mathrubhumi.latestnews.rssfeed https://ift.tt/2CfvqfD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages