ന്യൂഡൽഹി: സിന്ധിലെ ഹൈദരാബാദ് മുതൽ സ്കർദു വരെയുള്ള തെക്കൻ അതിർത്തി മേഖലയിൽ പാകിസ്താൻ വൻ സൈനിക വിന്യാസം നടത്തുന്നതായി റിപ്പോർട്ട്.റഡാർ ഉൾപ്പെടെയുള്ള ഉൾപ്പെടെയുള്ള ഉപകരണങ്ങളുമായാണ് സൈനിക വിന്യാസം. എഫ്-16 ഫൈറ്റർ വിമാനങ്ങൾ അതിർത്തിയുടെ കിഴക്കൻ മേഖലയിൽ അണിനിരത്തിയതായി സൂചിപ്പിക്കുന്ന ഉപഗ്രഹ ചിത്രങ്ങളുംലഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായേക്കുമെന്ന ആശങ്കയാണ് പാകിസ്താൻ നീക്കത്തിന് പിന്നിലെന്നാണ് സൂചന. പാക് നീക്കത്തെത്തുടർന്ന്നിയന്ത്രണരേഖയിൽ ഇന്ത്യൻ സൈന്യവുംസുസ്സജ്ജമായി നിലയുറപ്പിച്ചിട്ടുണ്ട്.പാക് വ്യോമാക്രമണത്തിനുള്ള സാധ്യത നിലനിൽക്കുന്നതിനെ തുടർന്നാണ് സൈന്യത്തിന്റെ തയ്യാറെടുപ്പ് എന്നാണ് ലഭ്യമായ വിവരം. ജെയ്ഷെ മുഹമ്മദ് ഉൾപ്പെടെയുള്ള ഭീകരസംഘടനകൾവീണ്ടും ആക്രമണം നടത്താൻ സാധ്യതയുള്ളതായി ഇന്റലിജൻസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതും കൂടി കണക്കിലെടുത്താണ് ഇന്ത്യൻസൈന്യത്തിന്റെ നടപടി എന്നാണ് വിലയിരുത്തൽ. ഉറി, പുൽവാമ ആക്രമണങ്ങൾക്ക് ശേഷം ഇന്ത്യ ശക്തമായി തിരിച്ചടി നടത്തിയത് പാകിസ്താനെ സമ്മർദത്തിലാക്കിയിരുന്നു. അതിർത്തിയിൽ കരാർ ലംഘിച്ച് പാക് വെടിവെയ്പ് നടത്തുന്നതും ഇന്ത്യയുടെ ശക്തമായ ആക്രമണത്തെ ഭയന്നാണെന്നാണ് നിഗമനം.ഫെബ്രുവരി 26 ന് ഇന്ത്യ ബാലാകോട്ടിലെ ഭീകരരുടെ താവളങ്ങൾക്ക് നേരെ നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് പാകിസ്താൻ ഷെല്ലാക്രമണം നടത്തിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2TFjUEy
via
IFTTT
No comments:
Post a Comment