ജോസ് കെ.മാണിക്ക് എല്‍ഡിഎഫുമായി രഹസ്യബന്ധം; തുറന്നടിച്ച് ടി.യു.കുരുവിള - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 12, 2019

ജോസ് കെ.മാണിക്ക് എല്‍ഡിഎഫുമായി രഹസ്യബന്ധം; തുറന്നടിച്ച് ടി.യു.കുരുവിള

തൊടുപുഴ: പി.ജെ.ജോസഫിന് കോട്ടയം സീറ്റ് നിഷേധിച്ചതിന് പിന്നിൽ ജോസ് കെ.മാണിക്ക് എൽഡിഎഫുമായുള്ള രഹസ്യബന്ധമാണെന്ന് കേരള കോൺഗ്രസ് നേതാവും ജോസഫിന്റെ അടുത്ത അനുയായിയുമായ ടി.യു.കുരുവിള. തോമസ് ചാഴികാടനെ നിർത്തിയത് എൽഡിഎഫിനെ സഹായിക്കാനാണ്. തീരുമാനത്തിന് പിന്നിൽ ജോസ് കെ.മാണിയാണ്. കഴിഞ്ഞ ദിവസം മാണി സാറിന്റെ വീട്ടിൽ നടന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ പി.ജെ.ജോസഫിന് സീറ്റ് നൽകാൻ ധാരണയായതാണ്. അപ്രതീക്ഷിതമായാണ് ആ ധാരണ തെറ്റിച്ച് ചാഴികാടനെ നിർത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭാ സീറ്റ് ജോസ് കെ.മാണിക്ക് നൽകിയപ്പോൾ വളരെ സന്തോഷത്തോടെ പിന്തുണച്ചവരാണ് ഞങ്ങൾ. നേരത്തെ എൽഡിഎഫിൽ നിന്ന് മന്ത്രിസ്ഥാനം രാജിവെച്ചാണ് ലയനം നടത്തിയത്. പാർട്ടി ഐക്യത്തോടെ മുന്നോട്ട് പോകാൻ എല്ലാ വിട്ടുവീഴ്ചയും പി.ജെ.ജോസഫ് ചെയ്തിരുന്നു. കെ.എം.മാണിക്ക് ഇപ്പോൾ സുഖമില്ലാതിരിക്കുകയാണ്. ജോസ് കെ. മാണിയുടെ തന്ത്രമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. പാർട്ടി ഇനി പിളർന്നാലും യുഡിഎഫിനൊപ്പം ഉറച്ച് നിൽക്കും. നേരത്തെ എൽഡിഎഫിലേക്ക് മാണി വിഭാഗം പോകാനിരുന്നപ്പോൾ പിജെയാണ് പിടിച്ച് നിർത്തിയതെന്നും കുരുവിള പറഞ്ഞു. Content Highlights:kerala congress dispute-t.u.kuruvila


from mathrubhumi.latestnews.rssfeed https://ift.tt/2u1RRk0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages