തിരുവനന്തപുരം: സീറ്റ് നിഷേധത്തെ തുടർന്ന് പിളർപ്പിന്റെ വക്കിലെത്തിയ കേരളകോൺഗ്രസിൽ നിന്ന് പി.ജെ.ജോസഫ് പുറത്ത് കടക്കുകയാണെങ്കിൽ മുന്നണിയിൽ എടുക്കണോ എന്ന് ആലോചിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മാണിക്കൊപ്പം തുടരണോ എന്ന് ജോസഫ് തീരുമാനിക്കട്ടെ. മഴക്ക് മുന്നേ കുട പിടിക്കേണ്ട കാര്യമില്ല പാർട്ടി വിട്ട് വന്നാൽ എൽഡിഎഫിൽ എടുക്കുന്നത് ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ഉന്നയിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസറുടെ നിർദേശത്തെ പിന്തുണച്ച് കോടിയേരി രംഗത്തെത്തി. ജാതിയുടേയും മതത്തിന്റേയും പേരിൽ വോട്ട് പിടിക്കാൻ പാടില്ല. അത് തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ ഭാഗമാണ്. അങ്ങനെ വോട്ട് പിടിച്ചതിന്റെ പേരിലാണ് ചില അസംബ്ലി മണ്ഡലത്തിലെ സ്ഥാനാർഥികളായവരെ അയോഗ്യരാക്കിയത്. അത്കൂടി കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടികൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിയമത്തിൽപ്പെട്ട ഒരു കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു എന്ന് മാത്രമെയുള്ളുവെന്നും കോടിയേരി പറഞ്ഞു. Content Highlights:Kerala congress conflict-kodiyeri balakrishnan
from mathrubhumi.latestnews.rssfeed https://ift.tt/2NXINWx
via
IFTTT
No comments:
Post a Comment