ഗുജറാത്തില്‍ 5000 വര്‍ഷം മുമ്പ് അടക്കം ചെയ്യപ്പെട്ട മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 12, 2019

ഗുജറാത്തില്‍ 5000 വര്‍ഷം മുമ്പ് അടക്കം ചെയ്യപ്പെട്ട മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

രാജ്കോട്ട്: 5000 വർഷങ്ങൾക്ക് മുമ്പ് അടക്കം ചെയ്യപ്പെട്ട മനുഷ്യന്റെ അസ്ഥികൂടം ഗുജറാത്തിൽ കണ്ടെത്തി. ഹാരപ്പൻ സംസ്കാരത്തിന്റെ കാലഘട്ടത്തിലേതെന്ന് വിശ്വസിക്കപ്പെടുന്ന ശ്മശാന മേഖലയിൽ രണ്ട് മാസം നീണ്ട ഉൽഖനനത്തിന് ശേഷമാണ് ഇത്രയും പഴക്കമുള്ള അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കിട്ടിയത്. ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള ധോളവീരയിൽ നിന്നും 360 കിലോമീറ്റർ അകലെയാണ് ഇത്രയും പഴക്കമുള്ള അസ്തികൂടങ്ങൾ ലഭിച്ചത്. പ്രദേശത്ത് 300 മീറ്റർ ചുറ്റളവിൽ ഏതാണ്ട് 250 കുഴിമാടങ്ങൾ ഉണ്ടായേക്കാമെന്നാണ് പുരാവസ്തു ഗവേഷകർ പറയുന്നത്. നിലവിൽ 26 കുഴിമാടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവയിലൊന്നിൽ നിന്നാണ് ആറടിയോളം ഉയരമുള്ള ഒരാളുടെ ഏതാണ്ട് പൂർണമായ അസ്ഥികൂടം ലഭിച്ചത്. പരിശോധനയിൽ ഇതിന് 5000 വർഷത്തെ പഴക്കമെങ്കിലുമുണ്ടാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി ദീർഘചതുരാകൃതിയിലുള്ള കുഴിമാടങ്ങൾ ഇതാദ്യമായാണ് ഗുജറാത്തിൽ നിന്ന് കണ്ടെത്തുന്നത്. മുമ്പ് കണ്ടെത്തിയവയൊക്കെ വൃത്താകൃതിയിലുള്ളതൊ അർധവൃത്താകൃതിയിൽ ഉള്ളവയോ ആയിരുന്നു. 4600 മുതൽ 5200 വർഷം മുമ്പുള്ളതാണ് ഈ ശ്മശാനമെന്നാണ് നിഗമനം. കണ്ടെത്തിയ അസ്ഥികൂടത്തിന്റെ പ്രായം, മരണ കാരണം, ലിംഗം എന്നിവ കൃത്യമായി കണ്ടെത്താൻ കേരള സർവകലാശാലയിലേക്ക് കൊണ്ടുവരും. കച്ച് സർവകലാശാലയും കേരള സർവകലാശാലയും സംയുക്തമായാണ് ഉൽഖനനം നടത്തിത്. കണ്ടെത്തിയ കുഴിമാടങ്ങളിൽ മൃതദേഹങ്ങൾ കിഴക്കോട്ട് തലവെച്ച നിലയിലാണ് അടക്കം ചെയ്തിരുന്നത്. കുഴിമാടങ്ങളിൽ ഏറ്റവും നീളമുള്ളതിന് 6.9 മീറ്ററും കുറഞ്ഞത് 1.2 മീറ്ററുമുള്ളതാണ്. കുഴിമാടങ്ങളിൽ നിന്ന് കക്കയുടെ തോടുകൾ കൊണ്ടുണ്ടാക്കിയ വളകൾ, അരകല്ല്, കല്ലുകൊണ്ടുണ്ടാക്കിയ കത്തികൾ, കല്ലുകൾ മിനുക്കിയുണ്ടാക്കിയ മുത്തുകൾ എന്നിവയും മൃഗങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. Content Highlights:5,000-year-old human skeleton found in Gujarat Kutch


from mathrubhumi.latestnews.rssfeed https://ift.tt/2UwiVU9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages