മട്ടണ് പകരം ബീഫ്:പരിഹാര കർമത്തിന് ഇന്ത്യയിലേക്ക് പോകാൻ പണം നൽകണമെന്ന് ന്യൂസിലൻഡിലെ ഹിന്ദുമത വിശ്വാസി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 13, 2019

മട്ടണ് പകരം ബീഫ്:പരിഹാര കർമത്തിന് ഇന്ത്യയിലേക്ക് പോകാൻ പണം നൽകണമെന്ന് ന്യൂസിലൻഡിലെ ഹിന്ദുമത വിശ്വാസി

വെല്ലിങ്ടൺ: ആട്ടിറച്ചിയ്ക്ക് പകരം മാട്ടിറച്ചി നൽകിയസംഭവത്തിൽപരിഹാര ക്രിയകൾക്കുള്ളപണം നൽകണമെന്ന്സൂപ്പർമാർക്കറ്റിനോട് ഇന്ത്യൻ വംശജന്റെ ആവശ്യം.ന്യൂസിലൻഡിൽ 20 വർഷമായി താമസിക്കുന്നജസ്വിന്ദർ പോൾ എന്നയാളാണ് പരിഹാര കർമങ്ങൾ നടത്താൻ ഇന്ത്യയിൽ പോയി മടങ്ങാനുള്ള പണം ആവശ്യപ്പെട്ടിരിക്കുന്നത്.പരിഹാരകർമങ്ങൾ നടത്താൻ ഇന്ത്യയിലേക്ക് പോയിവരാനുള്ള യാത്രാചെലവ് സൂപ്പർ മാർക്കറ്റ്നൽകണമെന്നാണ് ജസ്വിന്ദറിന്റെ ആവശ്യം. സൂപ്പർ മാർക്കറ്റിൽ മാംസ പായ്ക്കറ്റിന് മുകളിൽ പതിച്ച ലേബൽ മാറിപ്പോയതാണ് കാരണം. ആട്ടിറച്ചിയാണെന്ന ധാരണയിലാണ് ജസ് വിന്ദർ പാക്കറ്റ് വാങ്ങിയത്. എന്നാൽ പാചകം ചെയ്ത് കഴിച്ച ശേഷമാണ് മാട്ടിറച്ചിയാണെന്ന മനസിലായതെന്നാണ് ജസ് വിന്ദർ പറയുന്നത്. ഹിന്ദു മതവിശ്വാസമനുസരിച്ച് പശു പുണ്യ മൃഗമാണ്,അതിനെ ഉപദ്രവിക്കാനോ കൊല്ലാനോ പാടില്ല, അപ്പോൾ അതിനെ കൊന്ന് കഴിക്കുന്നത് വലിയ പാപമാണ്. അതു കൊണ്ട് അറിയാതെ കഴിച്ചതാണെങ്കിലും പരിഹാരക്രിയകൾ നടത്തണമെന്ന് ജസ് വിന്ദർ പറയുന്നു. നാല് മുതൽ ആറ് ആഴ്ച നീളുന്ന കർമങ്ങളാണ് ചെയ്യേണ്ടത്. അതിന് ശേഷം പുരോഹിതന്മാർ ശുദ്ധീകരിക്കുകയും വേണം. അതിന് ഇന്ത്യയിലേക്ക് തന്നെ പോകണമെന്ന് ജസ് വിന്ദർ പറയുന്നു. ന്യൂസിലൻഡിൽ ബാർബർ ഷോപ്പ് നടത്തുന്ന ജസ്വിന്ദർ ഇരുപത് കൊല്ലമായി ഇവിടെയാണ് താമസം. ഗോമാംസം കഴിച്ചതിനെ തുടർന്ന് ബന്ധുക്കൾ തന്നോട് മിണ്ടാറില്ലെന്നും ഇയാൾ പറയുന്നു. അബദ്ധം സംഭവിച്ചതിന് പകരമായി സൂപ്പർ മാർക്കറ്റ് ഇയാൾക്ക് ഗിഫ്റ്റ് വൗച്ചർ സമ്മാനിച്ചെങ്കിലും തനിക്ക് ഇന്ത്യയിലേക്ക് പോകാനുള്ള പണം നൽകണമെന്നുള്ള വാശിയിലാണ് ജസ്വിന്ദർ. വലിയ സ്ഥാപനത്തിനെതിരെ കോടിയെ സമീപിക്കാൻ താൽപര്യമില്ലെന്നും സൂപ്പർ മാർക്കറ്റ് അധികൃതർ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജസ് വിന്ദർ ആവർത്തിക്കുന്നു. Content Highlights: Beef, Hindu Man, Wants Store to Fund, Cleansing Trip to India


from mathrubhumi.latestnews.rssfeed https://ift.tt/2JcGL6e
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages