തിരുവനന്തപുരം:ലോക്സഭാ സീറ്റിനെ ചൊല്ലി കേരള കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമായി തുടുരുന്നതിനിടെ പിന്തുണ തേടി പി.ജെ.ജോസഫ് ഉമ്മൻചാണ്ടിയുമായി ചർച്ച നടത്തി. തിരുവനന്തപുരത്ത് ഉമ്മൻചാണ്ടിയുടെ വസതിയിലാണ് ചർച്ച നടന്നത്. യുഡിഎഫ് നേതൃത്വം കൂട്ടമായി ആലോചിച്ച് ഒരു തീരുമാനം പറയാമെന്നാണ് ഉമ്മൻചാണ്ടി അറിയിച്ചതെന്ന് ജോസഫ് കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചു.. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും ജോസഫ് കണ്ടു.ഉച്ചയ്ക്ക് ശേഷം മറ്റു മുതിർന്ന കോൺഗ്രസ് നേതാക്കളുമായും ജോസഫ് ചർച്ച നടത്തും.മോൻസ് ജോസഫ് എംഎൽഎയും ടി.യു.കുരുവിളയും ജോസഫിനൊപ്പമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ലഭിച്ച കോട്ടയം സീറ്റിൽ മത്സരിക്കാൻ ജോസഫ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും മാണി വിഭാഗം ഇത് തള്ളി തോമസ് ചാഴികാടന് സീറ്റ് നൽകുകയായിരുന്നു. ഇതേ തുടർന്ന് പാർട്ടി പിളർപ്പിന്റെ വക്കിലാണ്. ജോസഫ് അനുകൂലികളായ നിരവധി നേതാക്കൾ ഇതിനോടകം പാർട്ടിയിൽ നിന്ന് രാജിവെക്കുകയുണ്ടായി. കോട്ടയത്ത് റിബലായി പി.ജെ.ജോസഫ് മത്സരിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇടുക്കി സീറ്റിൽ മത്സരിക്കാനുള്ള കരുനീക്കങ്ങളാണ് ജോസഫ് ഇപ്പോൾ നടത്തുന്നതെന്നാണ് അറിയുന്നത്. ഉമ്മൻചാണ്ടിയടക്കമുള്ള കോൺഗ്രസ് നേതാക്കളിൽ നിന്ന് പിന്തുണ നേടിയെടുക്കുകയാണ് ജോസഫിന്റെ ലക്ഷ്യം. അതേസമയം ഇടുക്കി സീറ്റ് കോൺഗ്രസ് വിട്ട്കൊടുക്കാനുള്ള സാധ്യതയും വിരളമാണ്. മറ്റെന്തെങ്കിലും തന്ത്രങ്ങളുപയോഗിച്ച് ജോസഫിനെ അനുനയിപ്പിച്ച് നിർത്താനാകും കോൺഗ്രസ് നേതാക്കൾ ശ്രമിക്കുക. തിരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ കടുത്ത തീരുമാനങ്ങളിലേക്ക് പോകരുതെന്നാണ് കോൺഗ്രസ് നേതാക്കൾ ജോസഫിനോട് ഫോണിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. പാർട്ടി പിളർന്നാലും യുഡിഎഫിൽ ഉറച്ച് നിൽക്കുമെന്ന് ജോസഫ് അറിയിച്ചിട്ടുണ്ട്. അതേ സമയം മാണിവിഭാഗവും ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടേണ്ടതില്ലെന്നാണ് അവർ പറയുന്നത്. ജോസഫ് വിഭാഗം പാർട്ടിയിൽ നിന്ന് വിട്ട് പോകുന്നെങ്കിൽ പോകട്ടെയെന്നാണ് മാണി വിഭാഗത്തിന്റെ നിലപാട്. Content Highlights:kerala congress dispute-pj joseph meet oommenchandy
from mathrubhumi.latestnews.rssfeed https://ift.tt/2u7wNsg
via
IFTTT
No comments:
Post a Comment