ലഖ്നൗ: ബി.ജെ.പി.യുടെ ചൗക്കീദാർ പ്രചാരണം കാറിൽ പ്രയോഗിച്ച മധ്യപ്രദേശിലെ ബി.ജെ.പി. എം.എൽ.എ.യെ പോലീസ് പിടിച്ചു. കാറിന്റെ നമ്പർപ്ലേറ്റിൽ ചൗക്കീദാർ എന്നെഴുതിയ പന്ധാന എം.എൽ.എ. രാംദങ്കോറിന് മോട്ടോർ വാഹനനിയമത്തിന്റെ ലംഘനത്തിന്റെ പേരിൽ ട്രാഫിക് പോലീസ് പിഴയിടുകയായിരുന്നു. മധ്യപ്രദേശിലെ ബി.ജെ.പി.സ്ഥാനാർഥി നന്ദകുമാർസിങ് ചൗഹാന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻപോകവേയാണ് രാമിന്റെ കാർ പോലീസ് തടഞ്ഞത്. രംഗപഞ്ചമി ആഘോഷത്തെത്തുടർന്ന് സ്ഥലത്ത് പരിശോധന കർശനമാക്കിയ പോലീസ് എം.എൽ.എ.യുടെ കാർ തടയുകയും പിഴയീടാക്കാനുള്ള ചെലാൻ നൽകുകയുമായിരുന്നു. എന്നാൽ, താൻ നിയമലംഘനമൊന്നും നടത്തിയിട്ടില്ലെന്നും പ്രചാരണത്തിനെതിരേയുള്ള പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയാണെന്നുമാണ് രാം ആരോപിക്കുന്നത്. content highlights:BJP MLA fined for writing chowkidar on car number plate
from mathrubhumi.latestnews.rssfeed https://ift.tt/2YrBKu6
via
IFTTT
No comments:
Post a Comment