കാല്‍ നൂറ്റാണ്ടിനു മുമ്പു ഉടുതുണിക്ക് മറുതുണിയില്ലാതെ പി രാജീവിനെ അറസ്റ്റു ചെയ്തു, ഇന്ന് രാഷ്ര്ടീയ പിന്തുണ നല്‍കി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ആ പോലീസുകാരന്‍. ചരിത്രം എപ്പോഴും അങ്ങനെയാണ് പ്രതീക്ഷിക്കാത്ത നിമിഷത്തില്‍ ഓര്‍മകളെ പുതുക്കിക്കൊണ്ടിരിക്കും. അന്നത്തെ ഭരണകൂടം കുറ്റവാളിയായി കണ്ടു പ്രതികൂലിച്ച അതേ പി രാജീവിനെ അനുകൂലിച്ചാണ് മുന്‍ എസ്.പി മാര്‍ട്ടിന്‍ കെ മാത്യു തെരഞ്ഞെടുപ്പു കണ്‍വെഷനില്‍ എത്തിയത്.
25 വര്‍ഷം മുമ്പ്, കൂത്തുപറമ്പ് വെടിവെയ്പ്പിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളും യുവാക്കളും ഭരണകൂടത്തിനെതിരെ തിരിഞ്ഞു. പ്രതിപക്ഷ സമരങ്ങള്‍ വളരെ ശക്തിയായ ദിവസങ്ങളായിരുന്നു അത്. ഇതിനിടെ കൊച്ചി എംജി റോഡിലുള്ള പ്ലാസയില്‍ ഡോക്ടര്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ എത്തി. കരുണാകരനെ തടയാനെത്തിയ പി രാജീവിന്റെ നേതൃത്വത്തിലുള്ള എസ്.എഫ്.ഐ പ്രവര്‍ത്തകരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. എന്നിട്ടും രാജീവും കൂട്ടുകാരും പിന്മാറിയില്ല. രാജീവിനേയും സംഘത്തേയും വലിച്ചിഴച്ച പോലീസ് അവരുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി. ഒടുവില്‍ കീറിയ വസ്ത്രങ്ങള്‍ വാരിപ്പൊത്തിയ രാജീവിനെ അറസ്റ്റുചെയ്തു നീക്കുന്നത് എസ്.പി മാര്‍ട്ടിന്‍ കെ മാത്യുവാണ്. സമര മുഖത്ത് കീറിപ്പറഞ്ഞ ഷര്‍ട്ട് ധരിച്ച് മുണ്ട് വാരി ചുറ്റി നഗ്‌നത മറയ്ക്കാന്‍ ശ്രമിക്കുന്ന രാജീവിന്റെ ചിത്രം അന്നത്തെ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയിരുന്നു. രീജീവിനെ കൊണ്ടുപോകുന്ന മാര്‍ട്ടിനും ആ ചിത്രത്തില്‍ ഉണ്ടായിരുന്നു.
അഡ്വകേറ്റ് സി.എം നാസറാണ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ മുന്‍ എസ്പിയുടെ ചിത്രം പകര്‍ത്തിയത്. എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ പാര്‍ട്ടി ചിഹ്‌നത്തിലാണ് ഇടതു സ്ഥാനാര്‍ത്ഥിയായ രാജീവ് മത്സരിക്കുന്നത്.
from mangalam.com https://ift.tt/2T7LmX4
via IFTTT
No comments:
Post a Comment