ലഖ്‌നൗ: ബി.എസ്.പിയുടെ ലോക്‌സഭാ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക്് അന്തിമരൂപം നല്‍കാന്‍ പാര്‍ട്ടിയുടെ യു.പി സംസ്ഥാന കമ്മറ്റി ഓഫീസില്‍ യോഗം ചേര്‍ന്നുകൊണ്ടിരിക്കുകയാണ്. യു.പിയിലും മധ്യപ്രദേശിലും അടക്കം സമാജ്‌വാദി പാര്‍ട്ടിയുമായി ചേര്‍ന്നാണ് ബി.എസ്.പി മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുന്നോടിയായി ബുധനാഴ്ച എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി മമത കൂടിക്കാഴ്ച നടത്തിയിരുന്നു.
സീറ്റിന്റെ കാര്യത്തില്‍ ധാരണ ആകാഞ്ഞതിനെ തുടര്‍ന്ന് ബി.എസ്.പി-എസ്.പി സഖ്യത്തില്‍ കോണ്‍ഗ്രസില്ല. കോണ്‍ഗ്രസുമായി ഇനി രാജ്യത്ത് ഒരിടത്തും സഖ്യത്തിനില്ലെന്ന് മായാവതി പ്രഖ്യാപിച്ചിരുന്നു. 80 സീറ്റുള്ള യു.പിയില്‍ ബി.എസ്.പി 5)38 സീറ്റിലും എസ്.പി 37 സീറ്റിലും മത്സരിക്കും. മൂന്ന് സീറ്റ് അജിത് സിംഗിന്റെ രാഷ്ട്രീയ ലോക്ദളിന് നല്‍കിയിട്ടുണ്ട്. സോണിയ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും സീറ്റിലും സഖ്യം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല.
from mangalam.com https://ift.tt/2UBthSE
via IFTTT
No comments:
Post a Comment