സിംഗപ്പൂര്‍: ഗര്‍ഭിണിയായ കാമുകിയുടെ അടിവയറിന് തൊഴിക്കുക, മാനസികയും ശരീരികവുമായി പീഡിപ്പിക്കുക, ഒടുവില്‍ ശിക്ഷിയില്‍ നിന്ന് രക്ഷപ്പെടാന്‍ കാമുകിയെ വിവാഹം കഴിക്കുക.. പക്ഷേ കോടതി പ്രതിയെ വെറുതെ വിട്ടില്ല. പത്ത് ആഴ്ച ജയില്‍ശിക്ഷ വിധിച്ചാണ് കോടതി മാതൃകാപരമായ നടപടി സ്വീകരിച്ചത്.
24കാരനായ ഇന്ത്യന്‍ വംശജന്‍ മുഹമ്മദ് മുസ്തഫയെയാണ് കോടതി ശിക്ഷിച്ചത്. ഇയാള്‍ക്കെതിരെ രണ്ട് കുറ്റങ്ങളാണ് സിംഗപ്പൂര്‍ ജില്ലാ കോടതി ജഡ്ജി മാത്യൂ ജോസഫ് ചുമത്തിയത്. 2017ല്‍ ഗര്‍ഭിണിയായ കാമുകിയെ മര്‍ദ്ദിച്ചതിനും കഴിഞ്ഞ വര്‍ഷം അപകടകരമായ വിധത്തില്‍ വാഹനമോടിച്ചതിനുമാണ് ശിക്ഷ വിധിച്ചത്.
2017 ജൂണ്‍ 11നാണ് മുസ്തഫ കാമുകി ഷാഹിഷ ദിദേയെ മുഹമ്മദ് ഹെര്‍മാനുമായി വഴക്കിട്ടിത്. യുവതിയുടെ മുന്‍കാല കാമുകന്റെ കാര്യം പറഞ്ഞായിരുന്നു മര്‍ദ്ദനം. ഒരു ബന്ധുവിന്റെ വീട്ടില്‍ ഇരിക്കുകയായിരുന്ന യുവതിയുടെ മുഖത്ത് മുസ്തഫ മൂന്നു തവണ അടിക്കുകയും രണ്ടു തവണ തൊഴിക്കുകയും ചെയ്തു. ഈ സമയം യുവതി നാലു മാസം ഗര്‍ഭിണിയായിരുന്നു.
പിന്നീട് കിടക്കയിലേക്ക് തള്ളിയിട്ടു. മുറിയില്‍ നിന്ന് പുറത്തേക്ക് വലിച്ചിറക്കുകയും കാലില്‍ പിടിച്ച് ഇടനാഴിയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുകയും ചെയ്തു. ബന്ധു അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് യുവതിയെ മോചിപ്പിച്ചത്. എന്നാല്‍ കാമുകനെതിരെ മൊഴി കൊടുക്കാനോ വൈദ്യപരിശോധനയ്‌ക്കോ യുവതി തയ്യാറായിരുന്നില്ല.
യുവതി പിന്നീട് ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മുസ്തഫ കാമുകിയെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റോഡ് നിയമങ്ങള്‍ ലംഘിച്ച് കാര്‍ ഓടിച്ചതാണ് മുസ്തഫയ്‌ക്കെതിരായ മറ്റൊരു കേസ്. മറ്റൊരു ഡ്രൈവറുമായി വഴക്കുണ്ടാക്കുകയും അയാളുടെ മുഖത്ത് ഇടിക്കുകയും ചെയ്തിരുന്നു.
from mangalam.com https://ift.tt/2HXqPm0
via IFTTT
No comments:
Post a Comment