തിരുവനന്തപുരം വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ യുവതിയുടെ പാസ്‌പോര്‍ട്ട് രണ്ടായി കീറിയതായി പരാതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 28, 2019

തിരുവനന്തപുരം വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ യുവതിയുടെ പാസ്‌പോര്‍ട്ട് രണ്ടായി കീറിയതായി പരാതി

സൗദി അറേബ്യ : സൗദിയിലുള്ള ഭര്‍ത്താവിന്റെ അടുത്തേയ്ക്ക് പോകാന്‍ മക്കളുമായി എത്തിയ യുവതിയുടെ പാസ്‌പോര്‍ട്ട് തിരുവനന്തപുവം വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥര്‍ കീറിയതായി പരാതി. മക്കളായ ഫാദില്‍, ഫാഹിം എന്നിവരോടൊപ്പം ദമാമിലേയ്ക്ക് പോകാന്‍ എത്തിയ കിളിമാനൂര്‍ തട്ടത്തുമല വിലങ്ങറ ഇര്‍ഷാദ് മന്‍സിലില്‍ ഇര്‍ഷാദിന്റെ ഭാര്യ ഷനുജയുടെ പാസ്‌പോര്‍ട്ട് ആണ് ഉദ്യോഗസ്ഥര്‍ കീറിയത്.

ഗള്‍ഫ് എയള്‍ വിമാനയാത്രയ്ക്ക് ബോര്‍ഡിങ് പാസ് വാങ്ങി എമിഗ്രേഷന്‍ നടപടികള്‍ക്കായി ഉദ്യോഗസ്ഥന് പാസ്‌പോര്‍ട്ട് കൈമാറി. പാസ്‌പോര്‍ട്ട് വാങ്ങി നോക്കിയ ശേഷം പേജ് കീറിയ നിലയിലാണെന്നും ഈ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യാനാകില്ലെന്നും ഇയാള്‍ അറിയിച്ചു. വിമാനത്താവളത്തില്‍ പ്രവേശിച്ചപ്പോള്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പരിശോധിച്ച് തിരിച്ച് നല്‍കിയ പാസ്‌പോര്‍ട്ട് തകരാറായെന്നും ഉണ്ടായിരുന്നില്ലെന്ന് ഷനുജ പറയുന്നു. പിന്നീട് മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തി ചര്‍ച്ച ചെയ്ത ശേഷം ഇവരെ യാത്രയ്ക്ക് അനുവദിച്ചു. സംഭവത്തില്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിനും മുഖ്യമന്ത്രി പിണറായി വിജയനും പരാതി അയച്ചു.



from mangalam.com https://ift.tt/2uwQzxG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages