വയനാട്ടില്‍ രാഹുല്‍ മത്സരിക്കുമെന്ന പ്രതീക്ഷ മങ്ങുന്നു; ഉത്തരം പറയാതെ നേതാക്കള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 28, 2019

വയനാട്ടില്‍ രാഹുല്‍ മത്സരിക്കുമെന്ന പ്രതീക്ഷ മങ്ങുന്നു; ഉത്തരം പറയാതെ നേതാക്കള്‍

ന്യൂഡൽഹി: അനിശ്ചിതത്വം ആറാം ദിവസത്തിലേക്ക് കടക്കവേ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന കോൺഗ്രസ് നേതാക്കളുടെ പ്രതീക്ഷക്ക് മങ്ങലേൽക്കുന്ന സൂചനകളാണ് ഹൈക്കമാൻഡിൽ നിന്നും പുറത്തുവരുന്നത്. വയനാട്ടിൽ രണ്ടിലൊന്ന് തീരുമാനിക്കണമെന്ന ആവശ്യവുമായി കോൺഗ്രസും യു.ഡി.എഫ് ഘടകകക്ഷികളും രംഗത്തു വന്നു. വൈകിട്ട് നാലരക്ക് രാഷ്ട്രീയസമിതി യോഗം ചേരുന്നുണ്ട്. ഇതിന് മുമ്പ്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും. രാഹുൽ കേരളത്തിൽ മത്സരിക്കാൻ സാധ്യതയില്ലെന്നാണ് സോണിയയുടെയും രാഹുലിന്റെയും ഓഫീസ് നൽകുന്ന സൂചന. എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ വയനാട് സ്ഥാനാർഥിത്വത്തിനെതിരെ രംഗത്തുണ്ട്. ദേശീയ തലത്തിൽ ബിജെപി വിരുദ്ധ സഖ്യവുമായി മുന്നോട്ടു പോകുമ്പോൾ ഇടതുപക്ഷത്തിന് ദോഷം ചെയ്യുന്ന നീക്കങ്ങൾ രാഹുലിന്റെ ഭാഗത്തുനിന്നുണ്ടാവരുതെന്നാണ് ഘടകക്ഷികളുടെ ആവശ്യം. രാഹുൽ രണ്ടാം മണ്ഡലത്തിൽ മത്സരിക്കുന്നുണ്ടെങ്കിൽ അത് കർണാടകയിലായിരിക്കുമെന്നും സൂചനകളുണ്ട്. അതിനിടെ വയനാട്ടിൽ എതിർ സ്ഥാനാർഥി പ്രചാരണം മൂന്നാം ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിൽ യു.ഡി.എഫ് പ്രചാരണം സ്തംഭനാവസ്ഥയിലായത് ഘടകക്ഷികളേയും ചൊടിപ്പിച്ചിട്ടുണ്ട്. ലീഗ് ഇക്കാര്യത്തിൽ ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ചു കഴിഞ്ഞു. കേന്ദ്രനേതൃത്വത്തിലെ കേരള നേതാക്കളും രാഹുൽ വയനാട് മത്സരിക്കുമെന്ന കാര്യത്തിൽ വലിയ പ്രതീക്ഷ പുലർത്തുന്നില്ല. രാഹുൽ മത്സരിക്കുമെന്ന ഉറപ്പ് ആരാണ് നൽകിയതെന്ന ചർച്ചകളാണ് ആറാം ദിവസമായ വ്യാഴാഴ്ച കേരളത്തിലെ കോൺഗ്രസ് കേന്ദ്രങ്ങളിൽ നടക്കുന്നത്. രാഹുൽ മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും തമിഴ്നാട്ടിലും കർണാടകയിലും മത്സരിക്കണമെന്ന ആവശ്യമുയർന്നപ്പോൾ കേരളത്തിലും മത്സരിക്കണമെന്ന ആവശ്യം മുന്നോട്ടു വച്ചതേയുള്ളുവെന്നും ഉമ്മൻചാണ്ടി കോഴിക്കോട് പറഞ്ഞു. മത്സരിക്കുമെന്ന സൂചന നൽകാൻ രാഹുലിന്മാത്രമേ കഴിയൂവെന്നുമാണ് ഉമ്മൻ ചാണ്ടി പറഞ്ഞത്. കേരളത്തിലെ മുതിർന്ന നേതാക്കൾ പിന്നാക്കം പോയത് വയനാട്ടിലെ പ്രവർത്തകരേയും ചൊടിപ്പിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയുമാണ് രാഹുൽ വയനാട്ടിൽ മത്സരിക്കുമെന്ന് തങ്ങളോട് പറഞ്ഞതെന്ന് വയനാട് ഡിസിസി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണൻ പറഞ്ഞു. രാഹൂൽ വന്നില്ലെങ്കിൽ പ്രചാരണത്തെ അത് ബാധിക്കുമെന്ന അഭിപ്രായം ഉയരുന്നുണ്ട്. കർണാടകവും തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന വയനാട്ടിൽ രാഹുൽ മത്സരിക്കുന്നത് എല്ലാ സംസ്ഥാനങ്ങൾക്കും ഗുണകരമാണെന്ന് ടി.സിദ്ധിഖ് വ്യക്തമാക്കി. രാഹുലിന് മത്സരിക്കാനുള്ള പശ്ചാത്തലമൊരുക്കുന്ന തിരക്കിലാണ് തങ്ങളെന്നും രാഹുൽ ഇല്ലെങ്കിൽ താൻ മത്സരിക്കുമോ എന്ന ചോദ്യം അനാവശ്യമാണെന്നും സിദ്ധിഖ് പറഞ്ഞു. അതിനിടെ രാഹുൽ മത്സരിക്കുന്നില്ലെങ്കിൽ കോൺഗ്രസിലെ ജനസമ്മതനായ മുതിർന്ന നേതാവ് വയനാട്ടിൽ നിന്നു മത്സരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. അതിനായി ഉമ്മൻചാണ്ടിയെ പരിഗണിക്കുന്നതായും സൂചനകളുണ്ട്. Content highlights:Rahul will not be contest from wayanad, no decision from high command


from mathrubhumi.latestnews.rssfeed https://ift.tt/2OvHvlY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages