ഡെറാഡൂൺ: ബിസ്ക്കറ്റ് എടുത്തുവെന്ന് ആരോപിച്ച് 12 വയസുകാരനെ സീനിയർ വിദ്യാർഥികൾ അടിച്ചു കൊന്നു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് ഞെട്ടിക്കുന്ന സംഭവം. ഡെറാഡൂണിലെ ബോർഡിങ് സ്കൂളിലെ വിദ്യാർഥിയായ വാസു യാദവാണ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥികളുടെ മർദനത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ സ്കൂളിലെ രണ്ടു പ്ലസ്ടു വിദ്യാർഥികൾ, ഹോസ്റ്റൽ മാനേജർ, വാർഡൻ, കായികാധ്യാപകൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. മാർച്ച് 10നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബിസ്ക്കറ്റ് പാക്കറ്റ് എടുത്തുവെന്ന് ആരോപിച്ചാണ് സീനിയർ വിദ്യാർഥികൾ വാസുവിനെ ഉപദ്രവിച്ചത്. ക്രിക്കറ്റ് ബാറ്റും സ്റ്റംമ്പും ഉപയോഗിച്ച് മർദിക്കുകയും തണുത്ത വെള്ളം ഒഴിക്കുകയും ചെയ്തു. വാർഡനും മറ്റു വിദ്യാർഥികളും വരുന്നത് വരെ മണിക്കൂറുകളോളം വാസുവിനെ മർദിക്കുകയും തുടർന്ന് അവശനമായ വാസുവിനെ ക്ലാസ് മുറിയിൽ ഉപേക്ഷിച്ച് പോകുകയായുമായിരുന്നു.വാർഡനും സ്കൂൾ അധികൃതരും ചേർന്ന് വൈകുന്നരേമാണ്ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അശുപത്രി അധികൃതർ കുട്ടിയുടെ മരണം സ്ഥിരീകരിച്ചതോടെ സ്കൂൾ അധികൃതർ പോസ്റ്റ്മോർട്ടം നടത്താതെ തന്നെ കുട്ടിയുടെ മൃതദേഹം കൊണ്ടുപോയി. തുടർന്ന് തെളിവുകൾ നശിപ്പിക്കാനായി സ്കൂൾ പരിസരത്തു തന്നെ കുട്ടിയുടെ മൃതദേഹം സംസ്ക്കരിക്കുകയായിരുന്നു. ഭക്ഷ്യവിഷബാധ മൂലം കുട്ടി മരിച്ചുവെന്നാണ് വീട്ടുകാരെ അറിയിച്ചത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയെത്തുടർന്ന് ബാലാവകാശ കമ്മീഷൻ ഇടപെട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. Content Highlights:School in Dehradun quietly buries 12-year-old killed by seniors
from mathrubhumi.latestnews.rssfeed https://ift.tt/2HTppZO
via
IFTTT
No comments:
Post a Comment