ന്യൂഡൽഹി: ഹാക്ക് ചെയ്യപ്പെട്ട ബി.ജെ.പി.യുടെ ഔദ്യോഗിക വെബ്സൈറ്റ് രണ്ടാഴ്ച്ചയ്ക്ക് ശേഷം പ്രവർത്തനക്ഷമമായി. ബി.ജെ.പിയുടെ സ്ഥാനാർഥി പട്ടികയുമായാണ്വെബ്സൈറ്റ് താത്കാലികമായി പ്രവർത്തനക്ഷമമായത്. അതേസമയം, വെബ്സൈറ്റിൽ ഒരൊറ്റ സ്റ്റാറ്റിക് പേജ് മാത്രമേ നിലവിലുള്ളു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ദേശീയ അധ്യക്ഷൻ അമിത് ഷായുടെയും ചിത്രങ്ങൾ സഹിതം ഫിർ ഏക് ബാർ മോദി സർക്കാർ എന്ന വാചകവുമായി പുതിയ ഡിസൈനിലാണ് വെബ്സൈറ്റ് തിരിച്ചെത്തിയിരിക്കുന്നത്. എന്നാൽ വെബ്സൈറ്റിൽ നേരത്തെയുണ്ടായിരുന്ന സംഘടനാ നേതാക്കളുടെ വിവരങ്ങളോ വാർത്താക്കുറിപ്പുകളോ മറ്റുവിവരങ്ങളോ നിലവിൽ ലഭ്യമല്ല. മാർച്ച് അഞ്ചിനാണ് ബി.ജെ.പിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.bjp.org ഹാക്ക് ചെയ്യപ്പെട്ടത്. തുടർന്ന് വെബ്സൈറ്റിന്റെ അറ്റകുറ്റപ്പണി നടക്കുകയാണെന്നും ഉടൻ പ്രവർത്തനക്ഷമമാകുമെന്നം അറിയിക്കുന്ന സന്ദേശം മാത്രമാണ് വെബ്സൈറ്റിൽ ലഭ്യമായിരുന്നത്. ദിവസങ്ങളോളം ഈ നില തുടരുകയും ചെയ്തു. തുടർന്ന് രണ്ടാഴ്ചയ്ക്ക് ശേഷം മാർച്ച് 22-നാണ് വെബ്സൈറ്റ് വീണ്ടും പ്രവർത്തനക്ഷമമായത്. ഇതിനിടെ ബി.ജെ.പി. വെബ്സൈറ്റ് ദിവസങ്ങളോളം പണിമുടക്കിയ സംഭവത്തിൽ കോൺഗ്രസ് പരിഹാസവുമായി രംഗത്തെത്തിയിരുന്നു. വെബ്സൈറ്റ് പൂർവസ്ഥിതിയിലാക്കാൻ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം നൽകാൻ തയ്യാറാണെന്നായിരുന്നു കോൺഗ്രസിന്റെ പരിഹാസ ട്വീറ്റ്. Content Highlights:bjp official website back online after two weeks
from mathrubhumi.latestnews.rssfeed https://ift.tt/2HOFksv
via
IFTTT
No comments:
Post a Comment