പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമയായ പി.എം. നരേന്ദ്ര മോദിക്കെതിരേ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ. ചിത്രത്തിന്റെ ടൈറ്റിൽ കാർഡിൽ തന്റെ പേര് ഉപയോഗിച്ചതിനെതിരേയാണ് അദ്ദേഹത്തിന്റെ പ്രതിഷേധം. ഗാനരചയിതാക്കളുടെ കൂട്ടത്തിൽ സെൻസർ ബോർഡ് ചെയർമാൻ പ്രസൂൺ ജോഷി, സമീർ, അഭേന്ദ്ര കുമാർ ഉപാധ്യായ, സർദാര, പരി ഇ. രവ്ലാജ് എന്നിവരുടെ പേരുകൾക്കൊപ്പമാണ് ജാവേദ് അക്തറിന്റെയും പേര് കൊടുത്തിരിക്കുന്നത്. എന്നാൽ, താൻ ചിത്രത്തിൽ ഗാനങ്ങളൊന്നും രചിച്ചിട്ടില്ലെന്നാണ് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചത്. സിനിമയുടെ പോസ്റ്ററിൽ എന്റെ പേര് കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. അതിൽ ഒരു ഗാനം പോലും ഞാൻ എഴുതിയിട്ടില്ല-അക്തർ ട്വീറ്റ് ചെയ്തു. ഇക്കഴിഞ്ഞ ബുധനാഴ്ച ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിലെ ടൈറ്റിൽ കാർഡിലാണ് അക്തറിന്റെ പേരും തെറ്റായി ഉൾപ്പെടുത്തിയത്. ജാവേദ് അക്തർക്ക് ട്വിറ്ററിൽ വൻ പിന്തുണയാണ് ലഭിക്കുന്നത്. ചിലർ അക്തർ മാനനഷ്ടത്തിന് കേസ് കൊടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഇത് മറ്റേതോ ജാവേദ് അക്തറാകാമെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. അക്തറിന്റെ ട്വീറ്റ ഒരു ദിവസം കൊണ്ട് തന്നെ ഇരുപതിനായിരത്തിലേറെപ്പേർ ലൈക്ക് ചെയ്യുകയും ഏഴായിരത്തിലേറെ പേർ റീട്വീറ്റ് ചെയ്യുകയും ചെയ്തു. എന്നാൽ, അക്തറിന്റെ ആരോപണത്തോട് സിനിമയുടെ അണിയറ പ്രവർത്തകർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മേരി കോം ഒരുക്കിയ ഒമങ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിവേക് ഒബ്റോയ് ആണ് നരേന്ദ്ര മോദിയാകുന്നത്. ബൊമ്മൻ ഇറാനി, സെറീന വഹാബ് മനോജ് ജോഷി, പ്രശാന്ത് നാരായണൻ, ബർഖ ഭിഷ്ട്, രാജേന്ദ്ര ഗുപ്ത എന്നിരവും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഏപ്രിൽ 21നാണ് ചിത്രം തിയ്യറ്ററുകളിൽ എത്തുന്നത്. Content Highlights:Javed Akhtar PM Biopic PM Narendra Modi Bollywood Movie BJP
from mathrubhumi.latestnews.rssfeed https://ift.tt/2Okbw88
via
IFTTT
No comments:
Post a Comment