സാമ്പത്തിക പ്രതിസന്ധി: രാജ്യാന്തര സര്‍വീസുകള്‍ റദ്ദാക്കി ജെറ്റ് എയര്‍വേയ്‌സ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 23, 2019

സാമ്പത്തിക പ്രതിസന്ധി: രാജ്യാന്തര സര്‍വീസുകള്‍ റദ്ദാക്കി ജെറ്റ് എയര്‍വേയ്‌സ്

മുംബൈ: കടുത്തസാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ വീണ്ടും രാജ്യാന്തര സർവീസുകൾ റദ്ദാക്കി ജെറ്റ് എയർവേയ്സ്. 13രാജ്യാന്തര സർവീസുകൾ ഏപ്രിൽ 30വരെ നിർത്തിവെച്ചതായാണ് റിപ്പോർട്ട്. ഹോങ് കോങ്, അബുദാബി, റിയാദ്, ദമാം, സിംഗപ്പുർ, മാഞ്ചസ്റ്റർ, ധാക്ക തുടങ്ങിയിടങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചവയിൽ ഉൾപ്പെടുന്നു. വാടകക്കുടിശ്ശികയെ തുടർന്ന് ഏഴു വിമാന സർവീസുകൾ നേരത്തെ നിർത്തിവെച്ചിരുന്നു. രണ്ട് ജെറ്റ്ലൈറ്റ് വിമാനങ്ങളുടേത് ഉൾപ്പെടെയായിരുന്നു ഇത്. റദ്ദാക്കിയ വിമാനസർവീസുകളുടെ എണ്ണം ഇതോടെ 54 ആയി. ചില രാജ്യാന്ത രസർവീസുകളുടെ എണ്ണത്തിലും കമ്പനി നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. പ്രധാനമായും ഡൽഹി, മുംബൈ എന്നിവിടങ്ങളിൽനിന്നുള്ള രാജ്യാന്തര സർവീസുകളുടെ എണ്ണത്തിലാണ് കുറവു വരുത്തിയിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ജെറ്റ് എയർവേയ്സ് സർവീസുകളുടെ എണ്ണം നാലിലൊന്നായി ചുരുക്കിയിരുന്നു. content highlights:jet airways suspends international service till april end


from mathrubhumi.latestnews.rssfeed https://ift.tt/2TUjXx6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages