ബെംഗളൂരു:കണ്ണൂർ സ്വദേശിയായ ബൈജു രവീന്ദ്രൻ നേതൃത്വം നൽകുന്ന രാജ്യത്തെ ഏറ്റവും വലിയ എഡ്യൂടെക് കമ്പനിയായ ബൈജൂസ് ആപ്പിന്റെ മൂല്യം 37,000 കോടി രൂപയായി ഉയർന്നു. ഇന്റർനെറ്റ് കമ്പനിയായ ജനറൽ അത്ലാന്റിക്കിൽ നിന്ന് 2.5 കോടി ഡോളറിന്റെ പുതിയ നിക്ഷേപം ലഭിച്ചതോടെയാണിത്. ഇതോടെ രാജ്യത്ത് ഏറ്റവും മൂല്യമുള്ള നാലാമത്തെ സ്വകാര്യ ഇന്റർനെറ്റ് അധിഷ്ഠിത കമ്പനിയായി ബൈജൂസ് മാറി. ഫ്ലിപ്കാർട്ടാണ് ഒന്നാം സ്ഥാനത്ത്. പേടിഎം, ഒല എന്നീ കമ്പനികൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ്. ഓയോയാണ് അഞ്ചാം സ്ഥാനത്തുള്ളത്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ തലപ്പത്തുള്ള ബൈജു രവീന്ദ്രന് 36 ശതമാനം ഓഹരിയാണ് കമ്പനിയിലുള്ളത്. കമ്പനിയുടെ മൂല്യം ഉയർന്നതോടെ പ്രൊമോട്ടർഗ്രൂപ്പിന്റെ മൂല്യം 13,267 കോടി രൂപയായിട്ടുണ്ട്. കാറ്റിനായുള്ള ഓഫ്ലൈൻ കോച്ചിങ് ക്ലാസായാണ് 2007-ൽ കമ്പനി ആരംഭിച്ചത്. പിന്നീട് 2009-ഓടെ നിരവധി കുട്ടികൾ ചേരുകയും 2011-ൽ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡായി രജിസ്റ്റർ ചെയ്യുകയും ചെയ്തു. 2015-ൽ ടാബ്ലെറ്റ് അടിസ്ഥാനമാക്കി മൊബൈൽ ആപ്ലിക്കേഷനും ആരംഭിച്ചു. ഇതോടെ െഫയ്സ്ബുക്ക് സ്ഥാപകൻ സക്കർബർഗ്, ചൈനീസ് ഇന്റർനെറ്റ് കമ്പനിയായ ടെസെന്റ് എന്നിവയിൽനിന്ന് നിക്ഷേപം ലഭിച്ചിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി 100 ശതമാനം വളർച്ചയാണ് കൈവരിച്ചിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ 1,400 കോടി രൂപയുടെ വരുമാനമാണ് കമ്പനി ലക്ഷ്യമിട്ടിട്ടുള്ളത്. ഡിസംബറിൽ കമ്പനിക്ക് മൂന്നു കോടി രജിസ്ട്രേഡ് വിദ്യാർഥികളും 20 ലക്ഷം വർഷം പണം നൽകി ഉപയോഗിക്കുന്നവരുമുണ്ട്. കഴിഞ്ഞ ജനുവരിയിൽ വിദ്യാഭ്യാസ ഗെയിമുകൾ നിർമിക്കുന്ന യു.എസ്. കമ്പനിയായ ഓസ്മോയെ എറ്റെടുത്തിരുന്നു. ഈ വർഷം മധ്യത്തോടെ കുട്ടികളുടെ വിഭാഗത്തിലേക്ക് പ്രവേശിക്കാൻ ഇത് ഉപയോഗിക്കും. കൂടാതെ യു.എസ്., യു.കെ. തുടങ്ങിയ വിപണിയിലേക്ക് പ്രവേശിക്കാൻ അഞ്ച് കോടി മുതൽ 10 കോടി ഡോളർ വരെ നിക്ഷേപിക്കാനും പദ്ധതിയുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2JvWihH
via
IFTTT
No comments:
Post a Comment