മെസ്സി തിരിച്ചെത്തിയിട്ടും അര്‍ജന്റീനയ്ക്ക് ദയനീയ തോല്‍വി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 23, 2019

മെസ്സി തിരിച്ചെത്തിയിട്ടും അര്‍ജന്റീനയ്ക്ക് ദയനീയ തോല്‍വി

മാഡ്രിഡ്: ഒമ്പത് മാസങ്ങൾക്കു ശേഷം സൂപ്പർ താരം ലയണൽ മെസ്സി തിരിച്ചെത്തിയ മത്സരത്തിൽ വെനസ്വേലയ്ക്കെതിരായ സൗഹൃദ മത്സരത്തിൽ അർജന്റീനയ്ക്ക് ദയനീയ തോൽവി. ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണ് വെനസ്വേല, അർജന്റീനയെ തകർത്തത്. മത്സരത്തിൽ ഉടനീളം ആധിപത്യം വെനസ്വേലയ്ക്കായിരുന്നു. സലോമോൻ റോൺഡോൺ, ജോൺ മുറില്ലോ, ജോസഫ് മാർട്ടിനസ് എന്നിവരാണ് വെനസ്വേലയ്ക്കായി സ്കോർ ചെയ്തത്. അർജന്റീനയുടെ ആശ്വാസ ഗോൾ നേടിയത് ലോട്ടാറോ മാർട്ടിനസായിരുന്നു. മത്സരം ആരംഭിച്ച് ആറാം മിനിറ്റിൽ തന്നെ വെനസ്വേല മുന്നിലെത്തി. റൊസാൽസ് നൽകിയ പാസ് ന്യൂകാസിൽ യുണൈറ്റഡ് താരം റോൺഡോൺ വലയിലെത്തിച്ചു. ആദ്യ പകുതി അവസാനിക്കും മുൻപ് മുറില്ലോയിലൂടെ വെനസ്വേല ലീഡുയർത്തി. റൊസാൽസിന്റെ അസിസ്റ്റിൽ നിന്നു തന്നെയായിരുന്നു രണ്ടാം ഗോളും. രണ്ടു ഗോളിന് പിന്നിലായതോടെ രണ്ടാം പകുതിയിൽ മൂന്നു മാറ്റങ്ങളുമായാണ് അർജന്റീന കളത്തിലിറങ്ങിയത്. 59-ാം മിനിറ്റിൽ ലോട്ടാറോ മാർട്ടിനസിലൂടെ അർജന്റീന ഒരു ഗോൾ മടക്കിയെങ്കിലും 75-ാം മിനിറ്റിൽ വഴങ്ങിയ പെനാൽറ്റി സമനിലയെങ്കിലും നേടാമെന്നുള്ള അവരുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയായി. പന്ത് വലയിലെത്തിച്ച് ജോസഫ് മാർട്ടിനസ് വെനസ്വേലയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. Content Highlights:Messi stunned on international return on Argentina


from mathrubhumi.latestnews.rssfeed https://ift.tt/2WoebRf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages