ന്യൂഡൽഹി: പത്തനംതിട്ടയിൽ ആര് സ്ഥാനാർഥിയാകുമെന്ന സസ്പെൻസ് നിലനിർത്തി ബി.ജെ.പി. രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് ബി.ജെ.പി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി 36 മണ്ഡലങ്ങളിലെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കിയത്. ആന്ധ്രാപ്രദേശിലെ 23 ലോക്സഭ മണ്ഡലങ്ങളിലെയും മഹാരാഷ്ട്രയിലെ ആറ് മണ്ഡലങ്ങളിലെയും ഒഡീഷയിലെ അഞ്ച് മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ രണ്ടാംഘട്ടത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമേ അസമിലെയും മേഘാലയയിലെയും ഓരോ സ്ഥാനാർഥികളെയും ശനിയാഴ്ച പുലർച്ചെയോടെ പ്രഖ്യാപിച്ചു. അതേസമയം രണ്ടാംഘട്ട പട്ടികയിൽ പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്ന പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാർഥിയെ സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. നേരത്തെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ പത്തനംതിട്ട മാത്രം ഒഴിച്ചിട്ടായിരുന്നു കേരളത്തിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. രണ്ടാംഘട്ടത്തിൽ പത്തനംതിട്ടയിലെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നായിരുന്നു ബി.ജെ.പി. നൽകിയിരുന്ന വിശദീകരണം. എന്നാൽ പത്തനംതിട്ട സംബന്ധിച്ച് പാർട്ടിക്കുള്ളിൽ തർക്കം മുറുകിയതും തൃശ്ശൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ബി.ഡി.ജെ.എസ്. സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്തതുമാണ് പത്തനംതിട്ടയിലെ സ്ഥാനാർഥി പ്രഖ്യാപനം വൈകാൻ കാരണമെന്നാണ് സൂചന. ബി.ജെ.പി. പുറത്തിറക്കിയിരിക്കുന്ന രണ്ടാംഘട്ട പട്ടികയിൽപുരിയിലെ സ്ഥാനാർഥിയെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഡോ. സാംബിത് പാത്രയാണ് പുരിയിലെ ബി.ജെ.പി. സ്ഥാനാർഥി . പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ മത്സരിക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങളെല്ലാം പൂർണമായും തള്ളിയാണ് ബി.ജെ.പി. പുരി ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. Content Highlights:bjp released second list of candidates without pathanamthitta constituency
from mathrubhumi.latestnews.rssfeed https://ift.tt/2OjRTgA
via
IFTTT
No comments:
Post a Comment