കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്പാല്‍ മീറ്റിംഗില്‍ പങ്കെടുക്കില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്പാല്‍ മീറ്റിംഗില്‍ പങ്കെടുക്കില്ല

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്പാല്‍ മീറ്റിംഗില്‍ പങ്കെടുക്കില്ല. പ്രത്യേക ക്ഷണിതാവ് എന്ന പേരിലാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ലോക്പാല്‍ തിരഞ്ഞെടുപ്പ് സമിതിയിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് ക്ഷണിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് ഖാര്‍ഗെയുടെ ബഹിഷ്‌കരണം. പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവിനെ ക്ഷണിക്കാന്‍ നിയമഭേദഗതി കൊണ്ടുവരുന്നതില്‍ മോഡി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ഖാര്‍ഗെ കുറ്റപ്പെടുത്തി.

പ്രത്യേക ക്ഷണിതാവ് എന്ന പേരില്‍ പങ്കെടുക്കുന്ന ആള്‍ക്ക് പ്രത്യേക അധികാരങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടി. ലോക്പാല്‍ തിരഞ്ഞെടുപ്പ് സമിതിയില്‍ നിന്ന് പ്രതിപക്ഷത്തെ ഒഴിവാക്കാന്‍ വേണ്ടിയാണ് തന്നെ പ്രത്യേക ക്ഷണിതാവാക്കിയത്. സുപ്രധാന തീരുമാനമെടുക്കാനുള്ള ഒരു സമിതിയില്‍ നിന്ന് പ്രതിപക്ഷത്തിന്റെ ശബ്ദം ഇല്ലാതാക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും ഖാര്‍ഗെ പറഞ്ഞു. ഇതടക്കം ചൂണ്ടിക്കാട്ടി ഖാര്‍ഗെ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഫെബ്രുവരിക്ക് ശേഷം ഖാര്‍ഗെ അയയ്ക്കുന്ന ഏഴാമത്തെ കത്താണിത്.

2013ല്‍ ലോക്പാല്‍ ബില്‍ നിയമം പാസാക്കിയെങ്കിലും ലോക്പാല്‍ അധ്യക്ഷനെ നിയമിച്ചിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ലോക്‌സഭാ സ്പീക്കര്‍, ചീഫ് ജസ്റ്റിസ് അല്ലെങ്കില്‍ ചീഫ് ജസ്റ്റിസിന്റെ പ്രതിനിധി, പ്രതിപക്ഷ നേതാവ്, ഒരു നിയമവിദഗ്ധന്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ലോക്പാല്‍ തിരഞ്ഞെടുപ്പ് സമിതി. ഖാര്‍ഗെയ്ക്ക് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക പദവി ഇല്ലാത്തതിനാലാണ് അദ്ദേഹത്തെ പ്രത്യേക ക്ഷണിതാവാക്കിയത്.



from mangalam.com https://ift.tt/2Cm1Y85
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages