കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നതിലെ അതൃപ്തി വെളിപ്പെടുത്തി സുധീരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നതിലെ അതൃപ്തി വെളിപ്പെടുത്തി സുധീരന്‍

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നതിലെ അതൃപ്തി വെളിപ്പെടുത്തി കെപിസിസി മുന്‍ അധ്യക്ഷന്‍ വി എം സുധീരന്‍ രംഗത്ത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വൈകുന്ന സാഹചര്യം ഒഴിവാക്കണമായിരുന്നുവെന്ന് വി എം സുധീരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ ഇല്ലെന്നും കൂടുതല്‍ യുവാക്കള്‍ തെരഞ്ഞെടുപ്പ് രംഗത്തേക്ക് വരണമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കുന്നതില്‍ ഇനി ഒട്ടും അമാന്തം ഉണ്ടാകരുത്. കോണ്‍ഗ്രസിന് 20 സീറ്റും ലഭിക്കാന്‍ അനുകൂലമായ സാഹചര്യമാണ് കേരളത്തില്‍. അതുകൊണ്ട് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതില്‍ ഇനിയും താമസം വരരുതെന്നും അദ്ദേഹം പറഞ്ഞു.

കെ എം മാണിയും പി ജെ ജോസവും തമ്മില്‍ കേരള കോണ്‍ഗ്രസില്‍ സീറ്റ് തര്‍ക്കം മുറുകുന്നതിനെതിരെയും വി എം സുധീരന്‍ വിമര്‍ശനം ഉന്നയിച്ചു. ഈ തരത്തിലേക്ക് പ്രശ്‌നങ്ങള്‍ എത്തിക്കാതിരിക്കാന്‍ യുഡിഎഫ് നേതാക്കള്‍ ജാഗ്രത പുലര്‍ത്തണമായിരുന്നുവെന്നും സുധീരന്‍ പറഞ്ഞു.



from mangalam.com https://ift.tt/2UHuKXW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages