പെട്രോള്‍ പമ്പുകളിലും വിമാനത്താവളങ്ങളിലും റെയില്‍വേ സറ്റേഷനുകളിലും സ്ഥാപിച്ചിരിക്കുന്ന മോഡിയുടെ പരസ്യബോര്‍ഡുകള്‍ നീക്കണം: തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്‍കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

പെട്രോള്‍ പമ്പുകളിലും വിമാനത്താവളങ്ങളിലും റെയില്‍വേ സറ്റേഷനുകളിലും സ്ഥാപിച്ചിരിക്കുന്ന മോഡിയുടെ പരസ്യബോര്‍ഡുകള്‍ നീക്കണം: തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്‍കി

ന്യുഡല്‍ഹി: ബി.ജെ.പി മാതൃക പെരുമാറ്റച്ചട്ടം ലംഘിക്കുന്നുവെന്ന പരാതിയുമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. വിമാനത്താവളങ്ങളിലും റെയില്‍വേ സ്‌റ്റേഷനുകളിലും പെട്രോള്‍ പമ്പുകളിലും ബി.ജെ.പി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുകയാണെന്ന് കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നു.

പെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടും പ്രധാനമന്ത്രി മോഡിയുടെ ചിത്രം ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പരസ്യങ്ങള്‍ സ്ഥാപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഈ മാസം 10ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായി കോണ്‍ഗ്രസ് വക്താവ് ആര്‍.പി.എന്‍ സിംഗ് വ്യക്തമാക്കി. ബോര്‍ഡുകള്‍ നീക്കുന്നതില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പ് നല്‍കിയതാണെന്നും എത്ര ബോര്‍ഡുകള്‍ ഇനിയും നീക്കാനുണ്ടെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് വൈകിട്ട് വീണ്ടും നോട്ടീസ് നല്‍കുമെന്നും സിംഗ് അറിയിച്ചു.

പെട്രോള്‍, ഡീസല്‍ എക്‌സൈസ് ഡ്യുട്ടി ഇനത്തില്‍ കിട്ടുന്ന കോടികണക്കിന് രൂപ ഇത്തരത്തില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ച് സര്‍ക്കാര്‍ ദുര്‍വിനിയോഗം ചെയ്യുകയാണെന്നും സിംഗ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി മന്ത്രി നടത്തിയ അപകീര്‍ത്തിപരമായ പരാമര്‍ശത്തില്‍ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.



from mangalam.com https://ift.tt/2UD9tyr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages