മുസഫർനഗർ: വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ഭർത്താവും ഭർത്താവിന്റെ സഹോദരീഭർത്താവും ചേർന്ന് നവവധുവിനെ കൂട്ടബലാത്സംഗം ചെയ്തതായിപരാതി. ഉത്തർപ്രദേശിലെ മുസഫർനഗറിലാണ് സംഭവം. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെയും സഹോദരീഭർത്താവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയ്ക്ക് സ്ത്രീധനമായി നൽകിയ ഏഴു ലക്ഷം രൂപ കുറഞ്ഞു പോയെന്ന് ആരോപിച്ചാണ് ഭർത്താവും സഹോദരീഭർത്താവും ചേർന്ന്പീഡിപ്പിച്ചതെന്നാണ് യുവതിയുടെ വീട്ടുകാർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. . സംഭവ സമയത്ത് ഇരുവരും അമിതമായി മദ്യപിച്ചിരുന്നതായും പരാതിയിൽ പറയുന്നു. യുവതിയെ അമിതമായ രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുംശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു.യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി പോലീസ് വ്യക്തമാക്കി. Content Highlights:woman raped by husband and his brother in-law on wedding night 'over dowry'
from mathrubhumi.latestnews.rssfeed https://ift.tt/2HAbW9d
via
IFTTT
No comments:
Post a Comment