ബാഴ്‌സ-യുണൈറ്റഡ് ക്വാര്‍ട്ടര്‍, യുവന്റസിന് എതിരാളി അയാക്സ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

ബാഴ്‌സ-യുണൈറ്റഡ് ക്വാര്‍ട്ടര്‍, യുവന്റസിന് എതിരാളി അയാക്സ്

യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർഫൈനൽ, സെമിഫൈനൽ ലൈനപ്പുകളായി. അഞ്ചു തവണ കിരീടം ചൂടിയ ബാഴ്സലോണയ്ക്ക് എതിരാളി മൂന്ന് തവണ കിരീടത്തിൽ മുത്തമിട്ട മാഞ്ചസ്റ്റർ യുണൈറ്റഡാണ്. രണ്ടു തവണ ചാമ്പ്യൻപട്ടം കരസ്ഥമാക്കിയ യുവന്റസ് നാലു തവണ ചാമ്പ്യന്മാരായ അയാക്സ് ആംസ്റ്റർഡാമിനെ നേരിടും. ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെ മുട്ടുകുത്തിച്ചാണ് അയാക്സ് ക്വാർട്ടറിലെത്തിയത്. മറ്റ് ക്വാർട്ടർഫൈനൽ പോരാട്ടങ്ങളിൽ ലിവർപൂൾ പോർട്ടോയെയും മാഞ്ചസ്റ്റർ സിറ്റി പ്രീമിയർലീഗ് ക്ലബ് തന്നെയായ ടോട്ടനം ഹോട്സ്പറിനെയും ലിവർപൂൾ പോർച്ചുഗീസ് ക്ലബായ പോർട്ടോയെയും നേരിടും. സെമിയിൽ ബാഴ്സ-യുണൈറ്റഡ് ക്വാർട്ടറിലെ ജേതാക്കൾ ലിവർപൂൾ-പോർട്ടോ ക്വാർട്ടറിലെ ജേതാക്കളെയും ടോട്ടനം-മാഞ്ചസ്റ്റർ സിറ്റി മത്സരത്തിലെ വിജയികൾ അയാക്സ്-യുവന്റസ് മത്സരത്തിലെ ജേതാക്കളെയും നേരിടും. യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്സയെ ഒരിക്കൽ മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽപിക്കാനായത്.2008ൽ. അന്ന് സെമിയിൽ ബാഴ്സയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ച യുണൈറ്റഡ് ഫൈനലിൽ ചെൽസിയെയും മറികടന്ന് കിരീടം നേടുകയും ചെയ്തു. യുണൈറ്റഡിന്റെ അവസാനത്തെ ചാമ്പ്യൻസ് ലീഗ് കിരീടനേട്ടമായരുന്നു അത്. അഞ്ചു തവണ ഇരുവരും ഏറ്റമുട്ടിയപ്പോൾ നാലു മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. മൂന്ന് തവണ ബാഴ്സയ്ക്കായിരുന്നു ജയം. 2009ലും 2011ലും നടന്ന മത്സരങ്ങളിലും ബാഴ്സയ്ക്കായിരുന്നു ജയം. 😍 The quarter-final draw 😍 🤔 Most exciting tie? #UCLdraw pic.twitter.com/bpkwkVKvdH — UEFA Champions League (@ChampionsLeague) 15 March 2019 പ്രീക്വാർട്ടറിൽ ബാഴ്സ ഫ്രഞ്ച് ക്ലബ് ലിയോണിനെയും യുണൈറ്റഡ് പി. എസ്.ജിയെയും യുവന്റസ് അത്റ്റിക്കോ മാഡ്രിഡിനെയും സിറ്റി ഷൽക്കെയെയും ലിവർപൂൾ ബയറൺ മ്യൂണിക്കിനെയുമാണ് തോൽപിച്ചത്. Content Highlights:Uefa Champions League QuarterFinal Barcelona Manchester United Ajax Liverpool City


from mathrubhumi.latestnews.rssfeed https://ift.tt/2F2g6Uu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages