ലോക്‌സഭാ തിരഞ്ഞെടുപ്പിന് തിയതി കുറിച്ച് അങ്കം കുറിച്ചപ്പോള്‍ പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കുന്നത് സോഷ്യല്‍ മീഡിയയിലാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ അനുഭാവമുള്ള പല ഫെയ്‌സ്ബുക്ക് പേജുകളും പോളുകളും ട്രോളുകളുമായി സജീവമായിത്തുടങ്ങി. ഇതിനിടെ പോള്‍ നടത്തി പണി കിട്ടിയിരിക്കുകയാണ് ഇടതുപക്ഷ അനുഭാവമുള്ള സിപിഐഎം സൈബര്‍ സഖാക്കള്‍ എന്ന പേജിന്്.
പത്തനംതിട്ടയില്‍ ആര്, പ്രവചിക്കാം?? വോട്ട് ചെയ്തതിനു ശേഷം ഷെയര്‍ ചെയ്യുക എന്ന കുറിപ്പോടെ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വീണ ജോര്‍ജിന്റെയും, നിലവിലെ എംപിയായ ആന്റോ ആന്റണിയുടെയും ചിത്രം നല്‍കിയാണ് പേജ് പോള്‍ തുടങ്ങിയത്. തങ്ങളുടെ സ്ഥാനാര്‍ത്ഥിയുടെ വിജയ പ്രതീക്ഷയില്‍ പോള്‍ ഫലം പ്രതീക്ഷിച്ച സൈബര്‍ സഖാക്കളെ അണികളും പേജും ചേര്‍ന്ന് ചതിച്ചു. പോളിനു ഒടുവില്‍ ഫലം വന്നപ്പോള്‍ 53 ശതമാനം യുഡിഎഫ് എംപിയായ ആന്റോ ആന്റണിയെ പിന്തുണച്ചപ്പോള്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജിന് കിട്ടിയത് 47 ശതമാനം മാത്രം പിന്തുണ.
[IMG]
18000ത്തിലധികം ആളുകള്‍ ലൈക്ക് ചെയ്തിരിക്കുന്ന പേജില്‍ 40000ത്തോളം ആളുകള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. സിപിഐഎം സൈബര്‍ സഖാക്കള്‍ എന്ന പേജില്‍ സിപിഎം അനുകൂല വാര്‍ത്തകളും പോസ്റ്റുകളും മാത്രമാണ് പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ഇത് ഔദ്യോഗിക പേജ് അല്ല.
from mangalam.com https://ift.tt/2u6aMu4
via IFTTT
No comments:
Post a Comment