ഇടത് സ്ഥാനാര്‍ത്ഥികളിലെ ബേബി വി.പി സാനു; അട്ടിമറി സ്വപ്‌നങ്ങളുമായി മലപ്പുറത്ത്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 9, 2019

ഇടത് സ്ഥാനാര്‍ത്ഥികളിലെ ബേബി വി.പി സാനു; അട്ടിമറി സ്വപ്‌നങ്ങളുമായി മലപ്പുറത്ത്‌

അട്ടിമറി സ്വപ്നങ്ങളുമായാണ് എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി സാനു മലപ്പുറത്ത് ഇടതുപക്ഷ സ്ഥാനാർത്ഥിയായെത്തുന്നത്. ഏറെ ആവേശത്തോടെയാണ് പാർട്ടി ഏൽപ്പിച്ച ഉത്തരാവാദിത്വത്തെ കാണുന്നതെന്ന് വി.പി സാനു മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. വലിയൊരു മാറ്റത്തിന് വേണ്ടി മലപ്പുറം കാതോർക്കുകയാണ്. മലപ്പുറത്തെ ഇടത് വിജയം ബാലികേറാ മലയൊന്നുമല്ല. വിജയിക്കൻ വേണ്ടി തന്നെയാണ്താൻ മത്സരിക്കുന്നതതെന്നും വി.പി സാനു വ്യക്തമാക്കി.മുൻകാലങ്ങളിൽ എസ്.എഫ്.ഐ നേതാക്കന്മാർസംസ്ഥാനത്ത് അട്ടിമറി വിജയം നേടിയിട്ടുണ്ടെന്നും വി.പി സാനു ചൂണ്ടിക്കാട്ടി. മലപ്പുറം വളാഞ്ചേരി മുക്കിൽപീടിക സ്വദേശിയായ സാനു ബാലസംഘത്തിലൂടെയാണ് പൊതുപ്രവർത്തനരംഗത്ത് എത്തുന്നത്. മുൻകാല എസ്.എഫ്.ഐ നേതാക്കന്മാരിൽ നിന്ന് വ്യത്യസ്തമായി ഏറെ പെട്ടന്നാണ് സാനുവിനെ തേടി ഉയർന്ന സ്ഥാനങ്ങൾ എത്തിയത്. എസ്.എഫ്.ഐയിൽ പ്രായം നടപ്പാക്കുന്നതിന് മുൻപ് തന്നെ ബാലസംഘം ജില്ലാ പ്രസിഡന്റായിരുന്ന വി.പി സാനുവിനെ നേരിട്ട് എസ്.എഫ്.ഐ മലപ്പുറം ജില്ലാ പ്രസിഡന്റാക്കിയിരുന്നു. തുടർന്ന് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയായിരിക്കെ കാലിക്കറ്റ് സർവകലാശാലയിലെ നിരാഹാര സമരത്തിന് നേതൃത്വം നൽകിയതോടെ സാനുദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് നടന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിൽ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന വി.പി സാനു അപ്രതീക്ഷിതമായി സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ മാസങ്ങൾമാത്രമേ സാനു ആ സ്ഥാനത്ത് തുടർന്നുള്ളു. മാസങ്ങൾക്കുള്ളിൽ നടന്ന ദേശീയ സമ്മേളനത്തിൽ സാനു എസ്.എഫ്.ഐ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ തലത്തിൽ എസ്.എഫ്.ഐ പരിപാടികൾക്ക് നേതൃത്വം നൽകുന്നതിനിടെയാണ് സാനുവിനെ തേടി ലോക്സഭാ സ്ഥാനാർത്ഥിത്വം എത്തുന്നത്. എ വിജയരാഘവന് ശേഷം മലപ്പുറത്ത് നിന്ന് ലോക്സഭാ സ്ഥാനാർത്ഥിയാകുന്ന എസ്.എഫ്.ഐ ദേശീയ പ്രസിഡന്റാണ് സാനു. സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കൂടിയായ വി.പി സക്കറിയയാണ് സാനുവിന്റെ പിതാവ്. സാനുവിനെ പോലൊരു യുവ സ്ഥാനാർത്ഥിയുടെ സാന്നിദ്ധ്യം മണ്ഡലത്തിൽ ചെറിയ മുന്നേറ്റമെങ്കിലും സൃഷ്ടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സി.പി.എം ക്യാമ്പ്. content highlights:vp sanu, CPIM, SFI, LDF, Malappuram


from mathrubhumi.latestnews.rssfeed https://ift.tt/2NRVz9d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages