എംഎല്‍എമാര്‍ ജയിച്ചാല്‍ ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ മടിയില്ല, അത് ഞങ്ങളുടെ ആത്മവിശ്വാസം-കോടിയേരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 9, 2019

എംഎല്‍എമാര്‍ ജയിച്ചാല്‍ ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ മടിയില്ല, അത് ഞങ്ങളുടെ ആത്മവിശ്വാസം-കോടിയേരി

തിരുവനന്തപുരം: സി.പി.എം എം.എൽ.എമാർ ലോക്സഭയിലേക്ക് വിജയിച്ചാലുണ്ടാകുന്ന ഉപതിരഞ്ഞെടുപ്പിനെ നേരിടാൻ മടിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അത് സി.പി.എമ്മിന്റെ ആത്മവിശ്വാസം കാരണമാണെന്നും കോടിയേരി വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എംഎൽഎമാർ ആദ്യമായിട്ടല്ല മത്സരിക്കുന്നത്. 2009-ൽ യുഡിഎഫിന്റെ നാല് എംഎൽഎമാർ മത്സരിച്ചിട്ടുണ്ട്. മുമ്പും പല തവണ ഉണ്ടായിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് ഇത്തവണ വളരെ പ്രധാനമാണ്. ഇടതുപക്ഷത്തിന്റെ അംഗബലം വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇടതുപക്ഷത്തിന്റെ സീറ്റുകൾ വർധിക്കുന്നതിനനുസരിച്ചായിരിക്കും മോദി സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ സാധിക്കുക. ജയസാധ്യതക്ക് മാത്രം മുൻഗണന നൽകിയത് കൊണ്ടാണ് എംഎൽഎയമാരെ നിർത്തേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വനിതകൾ മാത്രമേയുള്ളൂ എന്ന ചോദ്യത്തിന് രണ്ടും ജയം ഉറപ്പുള്ള മണ്ഡലത്തിലാണെന്നായിരുന്നു കോടിയേരിയുടെ മറുപടി. ജില്ലാ സെക്രട്ടറിമാർ മത്സരിക്കുമ്പോൾ നേരത്തെയുള്ളത് പോലുള്ള ക്രമീകരണങ്ങൾ നടത്തും. ആർഎംപി യുഡിഎഫിനൊപ്പം നിൽക്കുമെന്ന വാർത്ത കണ്ടാൽ തോന്നും അവർ കഴിഞ്ഞ തവണ ഞങ്ങൾക്കൊപ്പമായിരുന്നു എന്ന്. അവർ അപ്പോഴും ഇപ്പോഴും യുഡിഎഫിനൊപ്പമാണ്. അത്ഭുതങ്ങൾ സൃഷ്ടിക്കുന്നത് വിദ്യാർത്ഥികളാണ്. കോട്ടകൾ പിടിക്കാൻ അവർക്ക് സാധിക്കും. ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായിട്ടാണ് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായിട്ടുള്ള വി.പി.സാനു മലപ്പുറത്ത് വരുന്നത്. എസ്എഫ്ഐ നേതാവായിരിക്കുമ്പോഴാണ് സുരേഷ് കുറുപ്പ് കോട്ടയം പിടിച്ചെടുത്തതെന്നും കോടിയേരി ഓർമ്മിപ്പിച്ചു. കേരളത്തിൽ എവിടേയും ബിജെപിക്ക് ജയിക്കാനോ ജയ സാധ്യതയോ ഇല്ല. എല്ലാ മണ്ഡലങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം നടക്കുന്നത്. കുമ്മനമല്ല നരേന്ദ്ര മോദി വന്ന് തിരുവനന്തപുരത്ത് മത്സരിച്ചാലും ജയിക്കാൻ പോകുന്നില്ല. ആർക്കും എന്തും ആഗ്രഹിക്കാം. പ്രായോഗികമാകണമെന്നില്ലെന്നും കോടിയേരി പറഞ്ഞു. Content Highlights:kodiyeri balakrishnan-announce cpim candidates in loksabha election


from mathrubhumi.latestnews.rssfeed https://ift.tt/2SW8A28
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages