തിരുവനന്തപുരം: സിപിഎം സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എകെജി സെന്ററിൽ വാർത്താ സമ്മേളനത്തിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. 14 സീറ്റുകളിൽ സി.പി.എം സ്ഥാനാർഥികളും രണ്ട് സീറ്റുകളിൽ സ്വതന്ത്രരെ പിന്തുണക്കാനുമാണ് തീരുമാനമെന്ന് കോടിയേരി പറഞ്ഞു. പൊന്നാനിയിൽ പി.വി അൻവറിന് പകരം മറ്റ് പേരുകൾ പരിഗണിച്ചെങ്കിലും ഒടുവിൽ അദ്ദേഹത്തെ തന്നെ സ്ഥാനാർഥിയാക്കി. നാല് എംഎൽഎമാരെയാണ് സിപിഎം ലോക്സഭയിലേക്ക് മത്സരിപ്പിക്കുന്നത്. അരൂർ എംഎൽഎ എ.എം ആരിഫ് ആലപ്പുഴയിലും ആറന്മുള എംഎൽഎ വീണ ജോർജ് പത്തനംതിട്ടയിലും കോഴിക്കോട് നോർത്ത് എംഎൽഎ എ പ്രദീപ്കുമാർ കോഴിക്കോട്ടും നിലമ്പൂർ എംഎൽഎ പി.വി അൻവർ പൊന്നാനിയിലും ജനവിധി തേടും സ്ഥാനാർഥികൾ ഇവർ കാസർകോട്: കെ.പി സതീഷ്ചന്ദ്രൻ കണ്ണൂർ: പി.കെ ശ്രീമതി വടകര: പി.ജയരാജൻ കോഴിക്കോട്: എ.പ്രദീപ്കുമാർ മലപ്പുറം: വി.പി സാനു പൊന്നാനി: പി.വി അൻവർ പാലക്കാട്: എം.ബി രാജേഷ് ആലത്തൂർ; പി.കെ ബിജു ചാലക്കുടി: ഇന്നസെന്റ് എറണാകുളം: പി.രാജീവ് ഇടുക്കി: ജോയ്സ് ജോർജ് കോട്ടയം: വി.എൻ വാസവൻ പത്തനംതിട്ട: വീണ ജോർജ് ആലപ്പുഴ: എ.എം ആരിഫ് കൊല്ലം: കെ.എൻ ബാലഗോപാൽ ആറ്റിങ്ങൽ: എ സമ്പത്ത്
from mathrubhumi.latestnews.rssfeed https://ift.tt/2TrntPn
via
IFTTT
No comments:
Post a Comment