ലിങ്കൺ എന്ന പേര് അമേരിക്കയിലെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ വീണ്ടും ഇടം പിടിച്ചിരിക്കുകയാണ്. പക്ഷെ കക്ഷി ഒരു ആടാണെന്ന് മാത്രം. ഫെയർ ഹാവനിലെ വെർമന്റ് ടൗണിലെ മേയറായാണ് ലിങ്കൺ വിജയിച്ചത്. വളർത്തു മൃഗങ്ങൾക്കായി നടത്തിയ തിരഞ്ഞെടുപ്പിലാണ് ലിങ്കൺ വിജയം കരസ്ഥമാക്കിയത്. മിടുക്കരായ പൂച്ചകളേയും നായകളേയും ക്രിസ്റ്റൽ എന്ന പേരുള്ള എലിയേയും പരാജയപ്പെടുത്തിയാണ് ലിങ്കൺ മേയറായത്. ലിങ്കൺ ചൊവ്വാഴ്ച സ്ഥാനമേൽക്കുമെന്നാണ് വാർത്ത. പതിനാറ് പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. പത്ത് വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തിയ സമ്മിയെന്ന നായയെ മൂന്ന് വോട്ടുകൾക്കാണ് ലിങ്കൺ തോൽപിച്ചത്. ബാക്കിയുള്ള സ്ഥാനാർഥികൾ മൊത്തത്തിൽ നേടിയത് 30 വോട്ടുകളാണ്. മേയർ സ്ഥാനത്തിരിക്കുന്ന കാലയളവിൽ ലിങ്കൺ പ്രാദേശിക പൊതുപരിപാടികളിൽ പങ്കെടുക്കും. ഫെയർ ഹാവന് നിലവിൽ മേയറില്ല. ഈ ചെറിയ പട്ടണത്തിന് ഒരു മാനേജറാണുള്ളത്. ജോസഫ് ഗുണ്ടൂരാണ് ഇപ്പോൾ ഇവിടത്തെ മേയർ. ഇത്തരത്തിൽ രസകരമായ മത്സരങ്ങളും പൊതുപരിപാടികളും ജോസഫ് ഗുണ്ടൂർ സംഘടിപ്പിക്കാറുണ്ട്. Congraaaats to Lincoln, the new pet mayor of Fair Haven! It's a big job, no kidding, but you goat this. #vtpoli 🐐 https://t.co/45tlzPuOyB — Rep. Peter Welch (@PeterWelch) 7 March 2019 ഒരു സ്കൂൾ അധ്യാപകന്റേതാണ് ഈ ആട്. 2500 പേർ മാത്രം ജനസംഖ്യയുള്ള ഫെയർ ഹാവനിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു തിരഞ്ഞെടുപ്പ് നടന്നത്. ആദ്യമായി നടന്ന തിരഞ്ഞെടുപ്പായതു കൊണ്ടാണ് വോട്ട് നില കുറഞ്ഞതെന്നാണ് ജോസഫ് പറയുന്നത്. അടുത്ത കൊല്ലം പങ്കാളിത്തം വർധിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2tXtBzv
via
IFTTT
No comments:
Post a Comment