മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പിൽമുസ്ലീം ലീഗ് സ്ഥാനാർഥികൾക്ക് മാറ്റമില്ല. മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയും പൊന്നാന്നിയിൽ ഇ.ടി മുഹമ്മദ് ബഷീറുംതന്നെ വീണ്ടും മത്സരിക്കും. ലീഗ് ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയർമാൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. തമിഴ്നാട് രാമനാഥപുരത്തെ സ്ഥാനാർഥിയായ നവാസ് ഗനിയെയുംപ്രഖ്യാപിച്ചു. മൂന്നാം സീറ്റ് പാർട്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ സാഹചര്യത്തിൽ നിന്ന് പാർട്ടി പിന്നോട്ട് പോവുകയാണെന്ന് നേതാക്കൾ വ്യക്തമാക്കി.ഭാവിയിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് പരിഗണിക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടതായും ഹൈദരലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറിയായ ഇ.ടി മുഹമ്മദ് ബഷീർ തുടർച്ചയായ മൂന്നാം തവണയാണ് പൊന്നാന്നിയിൽ നിന്ന് ജനവിധി തേടുന്നത്. സി.പി.എം സ്വതന്ത്രനും നിലമ്പൂർ എം.എൽ.എയുമായപി.വി അൻവറാണ് എതിരാളി. മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടി മുൻ വ്യവസായ വകുപ്പ് മന്ത്രിയാണ്. രണ്ടാം തവണയാണ് മലപ്പുറത്ത് നിന്ന് ജനവിധി തേടുന്നത്. സി.പി.എം സ്ഥാനാർഥിയായ വി.പി സാനുവാണ് എതിരാളി. Content Highlights:muslim league, Ponnani, Malappuram, UDF
from mathrubhumi.latestnews.rssfeed https://ift.tt/2C9gsYI
via
IFTTT
No comments:
Post a Comment